
Malayalam
പേളിക്ക് ഇപ്പോള്‍ അഞ്ച് മാസം ; സന്തോഷത്തോടെയിരിക്കുന്നു; പേർളിയുടെ ആ ഗുണമാണ് തനിയ്ക്ക് പ്രിയപ്പെട്ടതെന്ന് ശ്രീനിഷ്
പേളിക്ക് ഇപ്പോള്‍ അഞ്ച് മാസം ; സന്തോഷത്തോടെയിരിക്കുന്നു; പേർളിയുടെ ആ ഗുണമാണ് തനിയ്ക്ക് പ്രിയപ്പെട്ടതെന്ന് ശ്രീനിഷ്

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ജീവിതത്തിൽ ഒന്നായവരാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. വിവാഹം കഴിഞ്ഞതോടെ കുഞ്ഞതിഥിയുടെ വരവിനായി നാളെണ്ണുകയാണ്. പേർളിയുടെ ഗർഭകാല വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ശ്രീനിഷ് ആരാധകരുമായി പങ്ക് വെയ്ക്കാറുണ്ട്. ഇക്കുറി തന്റെ ഭാര്യയെകുറിച്ച് വാചാലനായി ശ്രീനിഷ്
‘ഇന്ന് എന്നോട് എല്ലാവരും പൊണ്ടാട്ടിയെക്കുറിച്ചാണ് ചോദിക്കുന്നത്. പേളിക്ക് ഇപ്പോള്‍ അഞ്ച് മാസമായി. സുഖമാണ് അവള്‍ക്ക്, സന്തോഷത്തോടെയിരിക്കുന്നു. ആരെക്കുറിച്ചും മോശം പറയുന്നത് അവള്‍ക്ക് ഇഷ്ടമില്ല. അവളുടെ ആ ഗുണമാണ് തനിക്കേറെ പ്രിയപ്പെട്ടതെന്നും ശ്രിനിഷ് പറയുന്നു. അറിയാതെ ഞാന്‍ എന്തെങ്കിലും പരദൂഷണം പറഞ്ഞാല്‍ അവള് എന്നെ വഴക്ക് പറയും. ശ്രീനിയുടെ സ്വഭാവം മാറിയല്ലോ എന്നൊക്കെ ചോദിക്കുമെന്നും ശ്രീനിഷ് പറയുന്നു. ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതെയാണ് അവള് സുഹൃത്തുക്കള്‍ക്കായി നില്‍ക്കുന്നത്. അതൊക്കെ അവളില്‍ ഉള്ള നല്ല ഗുണങ്ങളാണെന്നും ശ്രീനി പറയുന്നു. പേളിയും ശ്രീനിയും മേഡ് ഫോര്‍ ഈച്ച് അദറാണെന്നായിരുന്നു കുടുംബാംഗങ്ങളും ഒരുപോലെ പറഞ്ഞത്.
സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന ‘സത്യാ എന്ന പെണ്‍കുട്ടി’യിലാണ് ശ്രീനിഷ് അഭിനയിക്കുന്നത്. പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സീരിയലിനായി പോയാലും പെട്ടെന്ന് തന്നെ പേളിക്ക് അരികിലേക്ക് തിരിച്ചെത്താനായി ആഗ്രഹിക്കാറുണ്ടെന്നും ശ്രീനിഷ് പറയുന്നു
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...