
Malayalam
ആഷിഖ് അബുവും ടോവിനോയും ഒന്നിക്കുന്നു; നാരദന്റെ പോസ്റ്റര്‍ പുറത്ത്
ആഷിഖ് അബുവും ടോവിനോയും ഒന്നിക്കുന്നു; നാരദന്റെ പോസ്റ്റര്‍ പുറത്ത്

മായാനദിയുടേയും വൈറസിന്റേയും വിജയത്തിന് ശേഷം ടൊവിനോ തോമസും ആഷിഖ് അബുവും വീണ്ടും ഒന്നിക്കുന്നു . ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ടൊവിനോ തോമസും അന്ന ബെന്നും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കും. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്.
നാരദന് എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടൊവിനോ തോമസ് പുറത്തുവിട്ടു.
നേരത്തെ ആഷിക് അബുവും ടോവിനോയും ഒരുമിച്ച മായാനദി നിരൂപകര്‍ക്കിടയിലും ബോക്സ ഓഫീസിലും മികച്ച വിജയമാണ് നേടിയത്. മായാനദി നിര്‍മ്മിച്ച സന്തോഷ് കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലുമാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.അടുത്ത വര്‍ഷം ഏപ്രിലിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആഷിഖ് അബുവും ടോവിനോയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്.
ജാഫര്‍ സാദിഖ് ആണ് ചിത്രത്തിന്റെ ക്യാമറ നിര്‍വഹിക്കുന്നത്. ശേഖര്‍ മേനോനാണ് സംഗീതം. സൈജു ശ്രീധരനാണ് എഡിറ്റിംഗ്. ജാഫര്‍ സാദിഖ് ആണ് ചിത്രത്തിന്റെ ക്യാമറ നിര്‍വഹിക്കുന്നത്. ശേഖര്‍ മേനോനാണ് സംഗീതം. സൈജു ശ്രീധരനാണ് എഡിറ്റിംഗ്
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....
മലയാള സിനിമ പ്രേക്ഷകർ ഇന്നും ഏറേ ആവേഷത്തോടെ കാണുന്ന ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...