Connect with us

റംസിയുടെ ആത്മഹത്യ; പ്രതി ഹാരിസ് ജാമ്യത്തിനായി കോടതിയെ സമീപിച്ചു…

Malayalam

റംസിയുടെ ആത്മഹത്യ; പ്രതി ഹാരിസ് ജാമ്യത്തിനായി കോടതിയെ സമീപിച്ചു…

റംസിയുടെ ആത്മഹത്യ; പ്രതി ഹാരിസ് ജാമ്യത്തിനായി കോടതിയെ സമീപിച്ചു…

വര്‍ഷങ്ങളോളം പ്രണയം നടിച്ച്‌ പീഡിപ്പിച്ച ശേഷം വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിമാന്‍ഡിലുള്ള പ്രതി ഹാരിസ് ജാമ്യത്തിനായി കോടതിെയ സമീപിച്ചു. ഹാരിസിന്റെ കുടുംബാംഗങ്ങളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ അപ്പീലില്‍ ഹൈക്കോടതി നോട്ടീസ് അയച്ചു.

റിമാന്‍ഡിലുള്ള പ്രതിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച്ച കൊല്ലം സെഷന്‍സ് കോടതി പരിഗണിക്കും. കേസില്‍ ഹാരിസിന്റെ അമ്മയ്ക്കും സഹോദരനും ഇയാളുടെ ഭാര്യയും സീരിയില്‍ നടിയുമായ ലക്ഷ്മി പ്രമോദിനും കൊല്ലം കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ അന്വേഷണ സംഘം സമര്‍പ്പിച്ച അപ്പീല്‍‌ ഹൈക്കോടതിയുെട പരിഗണനയിലാണ്. കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷം മതി തുടരന്വേഷണം എന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

റംസിയുടെ ആത്മഹത്യാ കേസിൽ അറസ്റ്റിലായ ഹാരിസിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ് ലക്ഷ്മി.റംസി മൂന്നു മാസം ഗർഭിണിയായിരിക്കേ നിർബന്ധിത ഗർഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ പരാതി ഉണ്ടായിരുന്നു.

കഴിഞ്ഞ എട്ട് വർഷമായി ഹാരിസുമായി പ്രണയത്തിലായിരുന്ന റംസിയെ കഴിഞ്ഞമാസം മൂന്നിനായിരുന്നു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്ളസ് വണ്ണിന് ശേഷം കൊല്ലം പള്ളിമുക്കിൽ കമ്പ്യൂട്ടർ പഠനത്തിനിടെയാണ് റംസിയും ഹാരിസും പ്രണയത്തിലായത്. പ്രണയ ബന്ധം ഇരുവീട്ടുകാരും അറിഞ്ഞെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ വിവാഹം നീട്ടിവച്ചു. ഹാരീസിന് ജോലി ലഭിക്കുന്ന മുറയ്ക്ക് വിവാഹം നടത്താമെന്നായിരുന്നു ധാരണ. ഒന്നര വർഷം മുമ്പ് വളയിടൽ ചടങ്ങ് നടത്തി.

ഇതിനിടെ ഹാരീസിന്റെ ബിസിനസ് ആവശ്യത്തിന് പലപ്പോഴായി ആഭരണവും പണവും നൽകി റംസിയുടെ വീട്ടുകാർ സഹായിച്ചു. ഹാരീസിന് മറ്റൊരു വിവാഹാലോചന വന്നതോടെ മകളെ ഒഴിവാക്കുകയായിരുന്നെന്നാണ് റംസിയുടെ മാതാപിതാക്കളുടെ ആരോപണം. ഹാരീസിനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാടിലായിരുന്നു റംസി. ഇതു സംബന്ധിച്ച് റംസിയും ഹാരീസും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒടുവിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെ റംസി ബ്ലേഡ് കൊണ്ടു കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിന്റെ ചിത്രം ഹാരീസിന് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഹാരീസിന്റെ അമ്മയെ റംസി വിളിച്ചിരുന്നു. തുടർന്നായിരുന്നു മരണം

Continue Reading
You may also like...

More in Malayalam

Trending

Recent

To Top