
Malayalam
അതൊരു സന്ദേശമാണ്…ഉറച്ച ശബ്ദമാണ്..അവള് വിളമ്ബുന്നത് ഇവിടെ പലര്‍ക്കും ദഹിക്കാത്ത ബിരിയാണി തന്നെയാണ്!
അതൊരു സന്ദേശമാണ്…ഉറച്ച ശബ്ദമാണ്..അവള് വിളമ്ബുന്നത് ഇവിടെ പലര്‍ക്കും ദഹിക്കാത്ത ബിരിയാണി തന്നെയാണ്!
Published on

അമ്ബതാം സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ മികച്ച നടിയായി തിരഞ്ഞെടുത്ത നടി കനി കുസൃതിയുടെ പുരസ്കാര നേട്ടത്തിനും നിലപാടിനും അഭിനന്ദനമറയിച്ച് സംവിധായകന് എംഎ നിഷാദ് രംഗത്ത്
കുറിപ്പ് വായിക്കാം…..
..
അഭിമാനം…അഭിനന്ദനങ്ങള്‍ !!!
ഈ രണ്ട് ചിത്രങ്ങളും,ഇവിടെ അടയാളപ്പെടുത്തേണ്ടത്,തന്നെയാണ്…
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്,മികച്ച നടിയായി എന്റ്റെ സുഹൃത്ത് കനി കുസൃതി അര്‍ഹയായത് ഒരുപാട് സന്തോഷം തോന്നി.
പക്ഷെ അഭിമാനം തോന്നിയത്,പുരസ്ക്കാര ലബ്ദിക്ക് ശേഷമുളള കനിയുടെ പ്രസ്താവനയും,നിലപാടുമാണ്… കനി അവാര്‍ഡ് സമര്‍പ്പിച്ചിരിക്കുന്നത്,മലയാളത്തിലെ ആദ്യനായിക ശ്രീമതി പി.കെ റോസിക്കാണ്..
ആട്ടിപായിക്കപ്പെട്ട ആദ്യ നായികക്ക്….
അതൊരു സന്ദേശമാണ്…ഉറച്ച ശബ്ദമാണ്.. നിലപാടിന്റ്റെ ഉറച്ച ശബ്ദം…
സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രം,നമ്മേ ഇരുത്തി ചിന്തിപ്പിക്കുന്നു… ദുഷിച്ച ചിന്തകളാല്‍ ഛായമിട്ട സമൂഹത്തിന്റ്റെ കപട മുഖത്ത് നോക്കി കാര്‍ക്കിച്ച് തുപ്പുന്ന ഖദീജ എന്ന കഥാപാത്രം…അവള് വിളമ്ബുന്നത്,ഇവിടെ പലര്‍ക്കും ദഹിക്കാത്ത ബിരിയാണി തന്നെയാണ്…ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയില്‍,ഞാന്‍ കനി എന്ന നടിയേ അല്ല കണ്ടത്…പകരം ഖദീജ എന്ന നിരാലംബയായ സ്ത്രീയേയാണ്…
അത് കൊണ്ട് തന്നെ,കനി കുസൃതിയേ കുറിച്ച് അഭിമാനം തോന്നുന്നു…അഭിനയത്തിനും…നിലപാടിനും.
അഭിനന്ദനങ്ങള്‍ അശോകന് ചേട്ടാ…
മികച്ച വസ്ത്രാലങ്കാകാരന്‍,അശോകന് ആലപ്പുഴ എന്ന..വാര്‍ത്ത അറിഞ്ഞപ്പോള്‍,ഒരുപാട് സന്തോഷം തോന്നി..എന്റ്റെ സിനിമകളിലെ നിറ സാന്നിധ്യമാണ് അശോകന് ചേട്ടന്…കോസ്റ്റ്യൂമര്‍ സുനില്‍ റഹ്മാനോടൊപ്പം,എന്റ്റെ മിക്ക സിനിമകളിലും അശോകന് ചേട്ടനുണ്ടാകും…
ഒരുപാട് ജീവിതാനുഭവങ്ങളുളള വ്യക്തി…ആലപ്പുഴക്കാരനായത് കൊണ്ട് തന്നെ ആലപ്പുഴയുടെ കഥകള്‍ എത്ര പറഞ്ഞാലും,അദ്ദേഹത്തിന് മതിവരില്ല..
ഷൂട്ടിംഗ് സെറ്റില്‍ എല്ലാവരോടും,സ്നേഹത്തോടെ മാത്രം പെരുമാറുന്ന കലാകാരന്… ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വ്വഹിക്കാന്‍ ശ്രദ്ധിക്കുന്നതില്‍ ഒരു വിട്ടു വീഴ്ച്ചയുമില്ല എന്നുളളതാണ്,അദ്ദേഹത്തിനെ മറ്റുളളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്..
ഈ അവാന്‍ഡ് വാര്‍ത്ത അശോകന് ചേട്ടനറിയുന്നത്,മറ്റൊരു ജോലിയില്‍ വ്യാപൃതനായിരിക്കുമ്ബോളാണ്…കോവിഡ് കാരണം,പ്രതിസന്ധിയിലായ,ഒരുപാട് കലാകാരന്മാരില് ഒരാളാണെങ്കിലും,വെറുതേയിരിക്കാന്‍ ഈ മനുഷ്യന് കഴിയില്ല..പെയിന്റ്റിംഗ് ജോലിയില്‍ മുഴുകിയിരിക്കുമ്ബോളാണ്,അവാര്‍ഡ് വാര്‍ത്ത അദ്ദേഹം അറിയുന്നത്…മനോജ് കാനയുടെ കെഞ്ചിറ,എന്ന ചിത്രത്തിലെ വസ്ത്രങ്ങള്‍ രൂപകല്പന നടത്തിയ അശോകന് ചേട്ടന് ഈ അവാര്‍ഢ് അര്‍ഹതക്കുളള അംഗീകാരം തന്നെ…
ഇന്നലെ ഞാനദ്ദേഹത്തെ വിളിച്ചഭനന്ദിക്കുമ്ബോള്,വളരെ വികാരാധീനനായിരുന്നു…വാക്കുകള്‍,മുറിയുമ്ബോളും,അംഗീകരിക്കപ്പെട്ടതിന്റ്റ,നിശബ്ദമായ ആനന്ദവും,ഞാനറിഞ്ഞു…
കലാകാരന്,സന്തോഷിക്കുന്നത്,അംഗീകരിക്കപ്പെടുമ്ബോളാണ്…പണത്തിന്റ്റേയും,ഗ്ളാമറിന്റ്റേയും,പളപളപ്പിനേക്കാളും,എത്രയോ വലിയ സന്തോഷം…
സുരാജ് വെഞ്ഞാറമ്മൂട് ഉള്‍പ്പടെയുളള എല്ലാ പുരസ്ക്കാര ജേതാക്കള്‍ക്കും,ഹൃദയത്തില്‍ തൊട്ട് അഭിനന്ദനങ്ങള്‍ !!!
kani kusruthi
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...