Connect with us

കൊറോണ കാലത്ത് നിങ്ങളുടെ മുന്നിലിങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരുപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ? പാർവതിയ്ക്ക് കൊട്ട് കൊടുത്ത് ഗണേഷ് കുമാർ

Malayalam

ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തെ തുടർന്ന് അമ്മയിൽ നിന്ന് നടി പാർവതി രാജി വെച്ചത് ഏറെ ചർച്ചകൾക്ക് വഴി തെളിയിക്കുകയാണ്. പാർവതിയുടെ രാജിയെ തുടർന്ന് നിരവധി പേരാണ് അനുകൂലിച്ചും വിമർശിച്ചും എത്തിയത് . ഇപ്പോൾ ഇതാ പാര്‍വതി തിരുവോത്തിനെതിരെ ഒളിയമ്പുമായി നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍.
രാജിവെക്കാനൊക്കെ ആളുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. നമ്മളതില്‍ അഭിപ്രായം പറയാനില്ലെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.

“കൊറോണയുടെ കാലമൊക്കെയല്ലേ വല്ലപ്പോഴുമൊക്കെ നിങ്ങളുടെ മുന്നിലിങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരുപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ? എല്ലാവര്‍ക്കും അതിനുള്ള അവകാശമുണ്ട്. ഇന്ത്യ മഹാരാജ്യത്ത് ആര്‍ക്കും എന്തും പറയാം. അവരുടെ മനസ്സില്‍ തോന്നുന്നത് പ്രകടിപ്പിക്കാം. അതൊന്നും ചോദ്യംചെയ്യാന്‍ നമുക്ക് അധികാരമില്ല. എല്ലാരും പറയട്ടെ” എന്നായിരുന്നു ഗണേഷ് കുമാറിന്റെ ഈ മറുപടി.

‘സംഘടന ആരെയും വിളിച്ച് അവസരം കൊടുക്കരുതെന്നും പറയില്ല, അതൊക്കെ വെറുതെ പറയുകയാണ്. മോഹന്‍ലാലിനെ പോലെ മമ്മൂട്ടിയെ പോലെ ഇന്നസെന്റിനെ പോലുള്ള ആളുകളൊക്കെ ആരെയെങ്കിലും വിളിച്ച് ചാന്‍സ് കൊടുക്കരുതെന്നൊക്കെ പറയുമോ?’ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

More in Malayalam

Trending

Recent

To Top