“കിടക്ക പങ്കിടാൻ പറയുന്നവരുടെ മുഖത്ത് നോക്കി പറ്റില്ല എന്ന് പറയാൻ എനിക്ക് അറിയാം”- രമ്യാ നമ്പീശൻ
Published on

സിനിമ ലോകം ഇപ്പോൾ കാസ്റ്റിംഗ് കൗച്ചിൽ നിറഞ്ഞു നിൽക്കുകയാണ്.സിനിമ മേഖലയിൽ വന്ന ഏറ്റവും വലിയ മാറ്റമാണ് സിനിമ ലോകത്ത് നടക്കുന്ന ദുരനുഭവങ്ങൾ നടിമാർ തുറന്നു പറയാൻ ആരംഭിച്ചു എന്നത്. മലയാളത്തിന്റെ പ്രിയങ്കരിയായ നടിയാണ് രമ്യ നമ്പീശന്. ഇത്തരത്തിലുള്ള അനുഭവങ്ങൾ നടി തുറന്നു പറയുന്നു.
പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തിയത്. തനിക്കുണ്ടായ അനുഭവങ്ങൾ നടി വെളിപ്പെടുത്തിയിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച് എന്നൊരു വാക്ക് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നപ്പോൾ ഇത്തരത്തിൽ ഒരു കാര്യം സിനിമ ലോകത്ത് നടക്കുന്നു വെന്ന് പറയുന്നവരും എന്നാൽ ഇത്തരത്തിൽ ഒരു കാര്യം നടക്കുന്നില്ലെന്ന് പറഞ്ഞവരും സിനിമ ലോകത്തുണ്ട്. എന്നാൽ രമ്യ പറയുന്നു ഇത്തരത്തിൽ കാസ്റ്റിംഗ് കൗച്ച് സിനിമ മേഖലയിൽ ഉണ്ടെന്നാണ് നടി പറയുന്നത്.
നടിയുടെ വാക്കുകൾ …..
‘കാസ്റ്റിംങ് കൗ്ച്ച് സിനിമയില്‍ ഇല്ല എന്ന് എനിക്ക് ഒരിക്കലും പറയാനാകില്ല. എന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമെല്ലാം സിനിമയിലെ ചില മോശപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഭാഗ്യവശാല്‍, എനിക്ക് അത്തരത്തിലൂടെ അനുഭവത്തിലൂടെ കടന്നു പോകേണ്ടി വന്നിട്ടില്ല. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് വ്യക്തമായ ധാരണയുണ്ട്. അതുപോലെ എനിക്ക് വേണ്ടാത്ത കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞു.
സിനിമയിലെ ഇത്തരത്തിലുള്ള മോശം പ്രവണതകള്‍ പുറത്ത് വരണം. എന്റെ സുഹൃത്തുക്കള്‍ക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങള്‍ എന്നെ വേദനിപ്പിക്കുന്നു. എല്ലാവരും ഇതെക്കുറിച്ച് തുറന്ന് സംസാരിക്കണം. നമ്മള് സംസാരിക്കുന്നത് കേള്‍ക്കാന്‍ ജനങ്ങളുണ്ട്. സിനിമയില്‍ മാത്രമല്ല, എല്ലാ തൊഴില്‍ മേഖലകളിലും സമാനമായ പ്രശ്നങ്ങളുണ്ട്. ഇതിനെ എതിര്‍ക്കാന്‍ സ്ത്രീകള്‍ ധൈര്യത്തോടെ മുന്നോട്ട് വരണം’.വ്യത്യസ്തതയാണ് എനിക്കാവശ്യം. പ്രത്യേക പ്രതിച്ഛായയില്‍ കുടുങ്ങിക്കിടക്കാന്‍ താല്പര്യമില്ല’..!
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...