
Malayalam
മരിക്കുമ്പോൾ 2 മാസം ഗർഭിണി.. അറിയിച്ചത് ഒരാളെ മാത്രം.. ഇത് അവസാന സിനിമയെന്ന് പറഞ്ഞു.. ഒടുവിൽ അത് തന്നെ സംഭവിച്ചു..
മരിക്കുമ്പോൾ 2 മാസം ഗർഭിണി.. അറിയിച്ചത് ഒരാളെ മാത്രം.. ഇത് അവസാന സിനിമയെന്ന് പറഞ്ഞു.. ഒടുവിൽ അത് തന്നെ സംഭവിച്ചു..

സിനിമാക്കാഴ്ചകളുടെ മുഖഭംഗിയുടെ പേരായിരുന്നില്ല പ്രേക്ഷകര്‍ക്ക് സൗന്ദര്യ. അഭിനയത്തികവിന്റെ സൗന്ദര്യമായിരുന്നു. പക്ഷേ മരണം അതിന് കാലംതികയും മുന്നേ കറുത്ത കുത്തിട്ടു. എണ്ണത്തില്‍ ഏറെയില്ലെങ്കിലും ചെയ്ത കഥാപാത്രങ്ങളിലൂടെ മലയാളികളുടെയും പ്രിയനായികയായിരുന്നു സൗന്ദര്യ. കൗമാരത്തിന്റെ കണക്കെടുപ്പ് കാലമായി വിശേഷിപ്പിക്കുന്ന 16 വര്‍ഷമായിരിക്കുന്നു സൗന്ദര്യ വിടപറഞ്ഞിട്ട്. ഇന്നും ഓര്‍മ്മകള്‍ക്ക് പ്രായം കൗമാരം തന്നെ.
മോഹൻലാലിന്റെ കിളിച്ചുണ്ടൻ മാമ്പഴം,ജയറാമിന്റെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ സൗന്ദര്യ വിമാനപകടത്തിൽ അകാലത്തിൽ മരണപ്പെടുകയായിരുന്നു.ആന്ധ്രാപ്രദേശിലെ കരിംനഗറിലെ ബിജെപി സ്ഥാനാർഥിയ്ക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനായി പോവുകയായിരുന്നു മുപ്പത്തിരണ്ടുകാരിയായ സൗന്ദര്യ.തിരഞ്ഞെടുപ്പ് പര്യടനത്തിനായി ബിജെപി വാടകയ്ക്കെടുത്ത ഒരു സ്വകാര്യ വിമാനത്തിലാണ് സൗന്ദര്യ സഞ്ചരിച്ചിരുന്നത്.സൗന്ദര്യയുടെ സഹോദരൻ അമർനാഥ്,ബിജെപി പ്രവർത്തകൻ രമേഷ്കദം,പൈലറ്റ് ക്യാപ്റ്റൻ ജോയി ഫിലിപ് എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ.
മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.തമിഴ്,തെലുങ്ക് സിനിമാലോകത്തെ മുൻനിര നടിയായ സൗന്ദര്യ 2003ഏപ്രിൽ 27നാണ് വിവാഹിതയായത്.സോഫ്റ്റ്വേർ എഞ്ചിനീയറായ ജി.എസ്.രഘുവാണ് ഭർത്താവ്.ഒന്നാം വിവാഹവാർഷികം ആഘോഷിക്കാൻ 10ദിവസം മാത്രം അവശേഷിക്കുമ്പോഴാണ് ദുരന്തമുണ്ടായത്.
പ്രശസ്ത തമിഴ് സംവിധായകൻ ആർവി ഉദയകുമാറാണ് കന്നടക്കാരിയായ സൗന്ദര്യയെ തമിഴിലെത്തിച്ചത്.അണ്ണായെന്നായിരുന്നു തന്നെ സൗന്ദര്യ തന്നെ വിളിച്ചിരുന്നതെന്ന് ഉദയകുമാർ പറഞ്ഞിരുന്നു.പണവും പ്രശസ്തിയുമെത്തിയിട്ടും എപ്പോഴും സൗന്ദര്യ തന്നെ വിളിക്കാറുണ്ടായിരുന്നു എന്ന് ഉദയൻ പറയുന്നു.മരിക്കുന്നതിന് മുമ്പുള്ള ദിവസം വിളിച്ചപ്പോഴാണ് ആ സന്തോഷ വാർത്ത സൗന്ദര്യ പറഞ്ഞത്..ചന്ദ്രമുഖിയുടെ കന്നഡ പതിപ്പായ ആപ്മിത്രയിൽ സൗന്ദര്യ അഭിനയിച്ചിരുന്നു.ഇതായിരിക്കും തന്റെ അവസാനത്തെ സിനിമയെന്നായിരുന്നു അന്നവൾ പറഞ്ഞത്.ഇനി അഭിനയിക്കുന്നില്ലെന്നും രണ്ട് മാസം ഗർഭിണിയാണെന്ന സന്തോഷമാണ് സൗന്ദര്യ പങ്കുവച്ചത്.കമൽ സംവിധാനം ചെയ്യാനിരുന്ന മുന്തിരിപ്പൂക്കളുടെ അതിഥി എന്ന ചിത്രത്തിൽ സൗന്ദര്യയെ നായികയാക്കാൻ തീരുമാനിച്ചിരുന്നതാണ്എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപിയിലേക്ക് ഉപപ്രധാനമന്ത്രി എൽ.കെഅദ്വാനി നേരിട്ട് ക്ഷണിച്ചതിനെ തുടർന്ന് സൗന്ദര്യ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ കമൽ ഈ ചിത്രം റദ്ദാക്കുകയായിരുന്നു.
സൗന്ദര്യയുടെ കയ്യൊതുക്കമുള്ള അഭിനയമികവ് മലയാളം കണ്ടത് യാത്രക്കാരുടെ ശ്രദ്ധയിലായിരുന്നു. 2002ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിലെ കഥാപാത്രം മലയാളികളുടെ ഉള്ളുതൊട്ടു. മോഹൻലാലിന്റെ നായികയായി കിളിച്ചുണ്ടം മാമ്പഴത്തിലും അഭിനയിച്ചു. തെന്നിന്ത്യയിലെ ഒട്ടുമിക്ക നായകൻമാര്ക്കൊപ്പം അഭിനയിക്കുമ്പോള്‍ തന്നെ മറഞ്ഞുനില്‍ക്കാത്ത കഥാപാത്രങ്ങളായി തെളിമയോടെ നില്‍ക്കാനും സൗന്ദര്യക്കായി. രജനികാന്തിനൊപ്പം അരുണാചലം, പടയപ്പ എന്ന വൻ വിജയ ചിത്രങ്ങളില്‍ നായികയായ സൗന്ദര്യ അമിതാഭ് ബച്ചനൊപ്പം ഹിന്ദി ചിത്രത്തിലും അഭിനയിച്ചു. കമല്‍ഹാസന്റെയും നായികയായി. തെലുങ്കില്‍ വെങ്കടേഷ്- സൗന്ദര്യ ജോഡികളുടെ കെമിസ്ട്രി വാഴ്ത്തപ്പെട്ടു. തികവുറ്റ നടി എന്നായിരുന്നു സൗന്ദര്യയെ വെങ്കടേഷ് വിശേഷിപ്പിച്ചതും. അഭിനേതാവിന് പുറമെ നിര്‍മ്മാതാവും സൗന്ദര്യ വിജയം കണ്ടു. കന്നഡയിലെ ദ്വീപ എന്ന ചിത്രത്തിന് അക്കൊല്ലം ദേശീയ ചലച്ചിത്ര അവാര്‍ഡും ലഭിച്ചു. വെറും 12 വര്‍ഷങ്ങളില്‍ നൂറിലധികം സിനിമകളില്‍ അഭിനയിച്ച സൗന്ദര്യക്ക് ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
about saudarya
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...