Connect with us

സങ്കടങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞു നിൽക്കുന്ന ഈ നാളുകളിൽ ഈ വാർത്ത ഒത്തിരി സന്തോഷം തരുന്നു

Malayalam

സങ്കടങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞു നിൽക്കുന്ന ഈ നാളുകളിൽ ഈ വാർത്ത ഒത്തിരി സന്തോഷം തരുന്നു

സങ്കടങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞു നിൽക്കുന്ന ഈ നാളുകളിൽ ഈ വാർത്ത ഒത്തിരി സന്തോഷം തരുന്നു

കഴിഞ്ഞദിവസമാണ് 28-ാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. തോന്ന്യാക്ഷരങ്ങൾ” എന്ന പരമ്പരയിലെ അഭിനയത്തിന് കവിത നായർ നന്ദൻ ആണ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയെടുത്തത്.

15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. അവാർഡ് ലഭിച്ച സന്തോഷം കവിത സോഷ്യൽ മീഡിയ പോസ്റ്റ് വഴിയും പങ്ക് വച്ചു.

കവിതയുടെ വാക്കുകൾ!

ഇന്നലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖാപിച്ചു. മികച്ച നടി എന്ന വലിയ അംഗീകാരം “തോന്ന്യാക്ഷരങ്ങൾ” എന്ന എനിക്കേറ്റവും പ്രിയപ്പെട്ട പരമ്പരകളിലൊന്ന് എനിക്ക് നേടിത്തന്നു.

എന്നത്തേയും പോലെ ഇന്നലെയും കടന്ന് പോയി .. സങ്കടങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞു നിൽക്കുന്ന ഈ നാളുകളിൽ ഈ വാർത്ത ഒത്തിരി സന്തോഷം തരുന്നു , എനിക്കും എന്നെ സ്നേഹിക്കുന്നവർക്കും.

ഒരാളോട് മാത്രം നന്ദി പറയട്ടേ .. എന്നെ വിശ്വസിച്ചു ആൻസി വർഗീസ് എന്ന കഥാപാത്രത്തെ ശരിയായ ദിശകളിലേക്ക് വഴികാട്ടി തന്ന എന്റെ പ്രിയപ്പെട്ട സംവിധായകൻ കെ കെ രാജീവ് സാറിനോട് .

പിന്നെ നല്ലവാക്കുകളും നിറയെ സ്നേഹവും ഒക്കെയായി കൂടെ കൂട്ടായും തുണയായും നിൽക്കുന്ന കുടുംബത്തിനും കൂട്ടുകാർക്കും നിങ്ങൾക്കും ,സ്നേഹം

More in Malayalam

Trending

Recent

To Top