Connect with us

ജീവനുതുല്യം സ്നേഹിക്കുന്നു ഒരാൾക്കും നമ്മളെ പിരിക്കാൻ കഴിയില്ല ഞാൻ നിന്റെ അടുത്ത് തന്നെയുണ്ട്!

Malayalam

ജീവനുതുല്യം സ്നേഹിക്കുന്നു ഒരാൾക്കും നമ്മളെ പിരിക്കാൻ കഴിയില്ല ഞാൻ നിന്റെ അടുത്ത് തന്നെയുണ്ട്!

ജീവനുതുല്യം സ്നേഹിക്കുന്നു ഒരാൾക്കും നമ്മളെ പിരിക്കാൻ കഴിയില്ല ഞാൻ നിന്റെ അടുത്ത് തന്നെയുണ്ട്!

തെന്നിന്ത്യൻ നടനാണ് ബാലയെങ്കിലും മലയാള ത്തിലും ഒട്ടേറെ ആരാധകരുണ്ട് താരത്തിന്. കളഭം,​ ബിഗ്ബി,​സാഗർ ഏലിയാസ് ജാക്കി എന്നിങ്ങനെ നിരവധി സിനിമകളിലൂടെപ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. സിനിമയെ പോലെയായിരുന്നില്ല ബാലയുടെ വിവാഹ ജീവിതം. പൊരുത്തക്കേടുകളെ തുടർന്ന് 2019 ൽ ബാലയും അമൃതയും വിവാഹമോചിതരായി റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു അമൃതയുമായി ഷോയില്‍ സ്‌പെഷ്യല്‍ ഗസ്റ്റായി വന്ന ബാല പ്രണയത്തിലാവുകയായിരുന്നു. 2010ലായിരുന്നു ഇരുവരും വിവാഹിതരായത്

ഇപ്പോൾ ഇതാ മകളുടെ പിറന്നാളിന് ഹൃദയസ്പർശിയായ വിഡിയോയുമായി ബാല. പാപ്പുവിനെ ജീവനുതുല്യം സ്നേഹിക്കുന്നുണ്ടെന്നും ഒരാൾക്കും നമ്മെ പിരിക്കാൻ കഴിയില്ലെന്നും ബാല പറയുന്നു. പാപ്പു എന്ന അവന്തികയുമൊത്തുള്ള ചിത്രങ്ങൾ കോർത്തിണക്കിയ വിഡിയോ ആണ് ബാല സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സെപ്റ്റംബർ 21, പാപ്പു ഹാപ്പി ബര്‍ത് ഡേ ടു യു. ഞാൻ സത്യം പാലിച്ചു. എല്ലാവരെയും എനിക്ക് അറിയിക്കാൻ പറ്റില്ല. ജീവിതത്തിൽ ചെയ്ത എല്ലാ സത്യങ്ങളും പാലിച്ചിട്ടുണ്ട്. അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്. പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ല. പക്ഷേ ഞാൻ നിന്നെ കണ്ടിരിക്കും.’–ബാല പറഞ്ഞു.

ഇതിന് മുൻപ് മകൾ അവന്തികയ്ക്കൊപ്പമുള്ള ഒരു വീഡിയോ ബാല പങ്കുവെച്ചിരുന്നു. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും നല്ല ഓണമാണ് ഇതെന്ന ക്യാപ്ഷനോടെ താരം ഓണാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചത്. മകളെ കുറിച്ച് സംസാരിക്കുമ്പോൾ ചില സമയങ്ങളിൽ ബാല വികാരഭരിതനാകും.. മകളുമായി എത്ര ക്ലോസാണ് എന്നായിരുന്നു അവതാരകയുടെ ചോദ്യത്തിന് ശേഷം ബാല പറഞ്ഞ വാക്കുകൾ ഇങ്ങനെനായിരുന്നു . ‘അവൾക്ക് വേണ്ടി എന്റെ ജീവൻ കൊടുക്കും.ഇതിൽ കൂടുതൽ എന്ത് പറയാൻ.അവളെ കൂടെ നിർത്തണം

ഞാൻ എന്റെ മകളെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് എന്റെ സുഹൃത്തുക്കൾക്ക് അറിയാം എനിക്കവളോടുള്ള കളങ്കമില്ലാത്ത സ്നേഹത്തിന്റെ പേരിൽ ഞാൻ കരുവാക്കപ്പെട്ടു, കച്ചവടം ചെയ്യപ്പെട്ടു. ആരുടേയും പേരുപറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ അവർക്കു എന്നെയും എന്റെ ആരാധകർക്ക് എന്നോടുള്ള സ്നേഹത്തെയും കച്ചവടമാക്കണമെന്നും ബാല പറയുന്നു

ബാല വീണ്ടും വിവാഹിതനാകുന്നു എന്ന വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയായിരുന്നു . ഇത്തരം വ്യാജ വാർത്തകൾ പുറത്തുവിടുന്നതിനെതിരെ പൊട്ടിത്തെറിച്ച് കൊണ്ടായിരുന്നു അന്ന് ബാല ഫെയ്സ്ബുക്ക് ലൈവിലൂടെ എത്തിയത്. വിവാഹമോചനത്തെ തുടർന്നുണ്ടായ പ്രയാസങ്ങളെപ്പറ്റി തുറന്നു പറയുകയും ചെയ്തു . ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

കുഞ്ഞിന് രണ്ടുവയസുള്ളപ്പോഴാണ് നാല് വർഷത്തെ ദാമ്പത്യം ഇരുവരും അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ അമൃതം ഗമായ എന്ന ബാൻഡുമായി അമൃത സംഗീത രംഗത്ത് സജീവമായി. ഇപ്പോൾ സഹോദരി അഭിരാമിയുമായി ചേർന്ന് യൂട്യൂബിൽ വ്ലോഗും അമൃത ചെയ്യുന്നുണ്ട്

More in Malayalam

Trending

Recent

To Top