Malayalam
ജീവിക്കുന്ന ഇതിഹാസത്തോടൊപ്പം.. പ്രിയദർശനൊപ്പമുള്ള ചിത്രവുമായി നടി കവിത; രണ്ടാം വിവാഹമാണോയെന്ന് സോഷ്യൽ മീഡിയ
ജീവിക്കുന്ന ഇതിഹാസത്തോടൊപ്പം.. പ്രിയദർശനൊപ്പമുള്ള ചിത്രവുമായി നടി കവിത; രണ്ടാം വിവാഹമാണോയെന്ന് സോഷ്യൽ മീഡിയ
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ ലിസിയും മകൾ കല്യാണി പ്രിയദർശനും മകനും പ്രേക്ഷകർക്ക് സുപരിചിതരാണ്. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.
പ്രിയദർശനും നടി ലിസിയും തമ്മിലുള്ള വിവാഹ മോചനം ആരാധകരെ ഞെട്ടിച്ചിരുന്നു. ദീർഘകാലത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമായിരുന്നു ഇരുവരും പിരിഞ്ഞത്. ലിസിയുമായി പിരിഞ്ഞതും അതിന് ശേഷമുള്ള തന്റെ വിഷാദ രോഗത്തെ കുറിച്ച് പറഞ്ഞും പ്രിയദർശൻ രംഗത്തെത്തിയിരുന്നത് ഏറെ വാർത്തയായിരുന്നു.
ഇപ്പോഴിതാ പ്രിയദർശൻ വീണ്ടും വിവാഹിതനാകുന്നുവോ എന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. നടിയും മോഡലുമായ കവിത പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. പ്രിയദർശന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു മോഹൻലാൽ-ശോഭന എന്നിവർ പ്രധാന വേഷത്തിലെത്തിയ തേന്മാവിൻ കൊമ്പത്ത്.
ഇതിലെ സംഗീതപ്രേമികളുടെയും മലയാളികളുടെയും പ്രിയപ്പെട്ട ഗാനമായ മാനം തെളിഞ്ഞേ നിന്നാൽ മനസും നിറഞ്ഞേ വന്നാൽ വേണം കല്യാണം എന്ന ഗാനത്തിനൊപ്പമായിരുന്നു കവിത പ്രിയദർശനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് രണ്ടാം കല്യാണമാണോ ഇതെന്ന സംശയം ആരാധകരിൽ ഉടലെടുക്കാൻ കാരണം.
ചിത്രത്തിന് അടിക്കുറിപ്പായി എല്ലാ ബഹുമാനത്തോടും കൂടി ഇത് ജോലിയെക്കുറിച്ചാണ്! എന്റെ പുഞ്ചിരി എല്ലാം പറയുന്നു. ഇനിയും ഇത് വെളിപ്പെടുത്താതിരിക്കാൻ ആകില്ല, ജീവിക്കുന്ന ഇതിഹാസത്തോടൊപ്പം എന്നായിരുന്നു കവിതയുടെ കുറിപ്പ്. എന്നാൽ ഹാഷ്ടാഗായി ബോളിവുഡ്, മൂവി, കേരള എന്നെല്ലാം നൽകിയിരിക്കുന്നതിനാൽ തന്നെ ഇത് നടിയുടെ പ്രിയദർശൻ സിനിമയിലേയ്ക്കുള്ള വരവായിരിക്കാമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
24 വർഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് ഇരുവരും ബന്ധം വേർപെടുത്തിയത്. പ്രിയദർശൻ സംവിധാനം നിർവഹിച്ച ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ലിസി സിനിമാ ജീവിതത്തിനു തുടക്കം കുറിച്ചത്. ലിസിയും പ്രിയദർശനും തമ്മിൽ പത്ത് വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ ലിസി പ്രിയദർശനുമായി വേഗം സൗഹൃദത്തിലാവുകയായിരുന്നു.
തുടർന്നു നിരവധി ചിത്രങ്ങളിൽ ലിസി നായികയായി മാറി. ആറ് വർഷത്തിനിടെ പ്രിയദർശന്റെ 22 ചിത്രങ്ങളിൽ ലിസി അഭിനയിച്ചു. ആദ്യം ഉണ്ടായിരുന്ന സൗഹൃദം പിന്നീട് പ്രണയമായി മാറുകയും 1990 ഡിസംബർ 13നു ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിന് ശേഷം ലിസി ഹിന്ദുമതം സ്വീകരിച്ച് ലക്ഷ്മി പ്രിയദർശൻ എന്ന് പേര് സ്വീകരിച്ചു.
വിവാഹമോചന ശേഷവും ലിസിയെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തിയാണ് പ്രിയദർശൻ. തന്റെ ഓരോ സിനിമയുടെയും വിജയത്തിന്റെ കാരണം ഭാര്യ ലിസി ആയിരുന്നു എന്നായിരുന്നു പ്രിയദർശൻ പറഞ്ഞിരുന്നത്. താൻ ലിസിക്കായി ഇപ്പൊഴും കാത്തിരിക്കുകയാണെന്നും താൻ ഇപ്പോഴും ലിസിയെ പ്രണയിക്കുന്നുണ്ടെന്നും ഒരു തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നുവെന്നും പ്രിയദർശൻ തുറന്നു പറഞ്ഞിരുന്നു.
പക്ഷേ ഇനി ഒരു മടങ്ങി വരവില്ലന്നാണ് ലിസി പ്രതികരിച്ചത്. പ്രിയദർശനുമായി ഒരു വിധത്തിലും ചേർന്ന് പോകാൻ കഴിയാത്തതുകൊണ്ടാണ് താൻ ഈ ബന്ധം വേർപെടുത്തിയതെന്ന് ലിസി തുറന്നു പറഞ്ഞിട്ടുണ്ട്.
എന്താണ് ബന്ധം അവസാനിപ്പിക്കാനിടയായ കാരണമെന്ന് കുട്ടികൾക്ക് അറിയാമായിരുന്നുവെന്ന് ബന്ധം വേർപെടുത്തിയ ആദ്യ നാളുകളികളിൽ തുറന്നു പറഞ്ഞിരുന്നു. പുറത്തു നിന്ന് നോക്കുന്നവർക്ക് കാര്യങ്ങൾ വളരെ ഭംഗിയായി പോകുന്നതായി തോന്നാമങ്കിലും ഉള്ളിൽ നടക്കുന്ന പല കാര്യങ്ങളും അത്ര സുഗമമം അല്ലന്നു അഭിപ്രായപ്പെട്ടിരുന്നു.