കൊട്ടിയത്ത് പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്നു പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. അന്വേഷണം കൂടുതൽ പേരിലേക്ക് നീളുകയാണ് ഹാരിസിന്റെ ബന്ധുവായ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ യും സഹോദരനെയും കൊട്ടിയം പോലിസ് ചോദ്യം ചെയ്തു.ലക്ഷ്മി പ്രമോദിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണിലെ കോൾ ലിസ്റ്റും സന്ദേശങ്ങളും പരിശോധിക്കും.മാതാപിതാക്കളില്‍ നിന്നും മൊഴിയെടുക്കുമെന്നും കൊട്ടിയം പൊലീസ് പറഞ്ഞു. അടുത്ത ദിവസം കൊട്ടിയം പൊലീസ് ഹാരിസിനെ കസ്റ്റഡിയില്‍ വാങ്ങും.
ലക്ഷ്മി പ്രമോദിനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. എല്ലാ സംഭവങ്ങളും അറിയാമെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. ജീവനൊടുക്കിയ യുവതി വീട്ടിൽ വരാറുണ്ടെന്നും യുവതിയെ ലൊക്കേഷനുകളിലേക്ക് ഒപ്പം കൂട്ടിയിരുന്നതായും ലക്ഷ്മി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സീരിയൽ നടിയുടെ കുഞ്ഞിനെ നോക്കാനും യുവതിയെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. ഇക്കാര്യങ്ങളിൽ വ്യക്തമായ തെളിവുകൾ ലഭിച്ചാൽ കുടുംബാംഗങ്ങൾ അടക്കമുള്ളവരെ കേസിൽ പ്രതി ചേർത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നാണ് കൊട്ടിയം സി.ഐ. ദിലീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.. അതേസമയം യുവതിയെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ട് പോയാണ് ഗര്‍ഭച്ഛിദ്രം നടത്തിയത്.
കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലാണ് ഗർഭം സ്ഥിരീകരിച്ചത്. ഇതിന്റെ രേഖകൾ പൊലീസ് ശേഖരിച്ചു. നടിക്കും ഭർത്താവിനും ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകി. റിമാന്റില്‍ കഴിയുന്ന ഹാരിസിനായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പ്രാഥമിക പരിശോധനയ്ക്കായി നടി ഉൾപ്പെടെയുള്ള പ്രതിയുടെ കുടുംബാംഗങ്ങളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ടെന്നും കൊട്ടിയം എസ്ഐ അമൽ സി. പറഞ്ഞു. വരും ദിവസങ്ങളിൽ നടിയെ വിശദമായി ചോദ്യം ചെയ്യുമെന്നും കൊട്ടിയം എസ്ഐ പറഞ്ഞു. റംസിയുടെ മരണത്തിൽ ഹാരീസിന്റെ സഹോദര ഭാര്യയായ സീരിയൽ നടിയെയും ഹാരീസിന്റെ കുടുംബത്തെയും പ്രതി ചേർക്കണമെന്ന് റംസിയുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത് .
അതിനൊപ്പം റംസിയുടെ മരണത്തില്‍ കുടുംബം ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.റംസി ആത്മഹത്യ ചെയ്യുന്നതിനു തൊട്ടു മുമ്പായി ഹാരിസിന്റെ അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. യുവാവ് വിവാഹത്തില്‍ നിന്നു പിന്മാറിയതിന് കാരണം കുടുംബത്തിന്റെ പ്രേരണമൂലമാണെന്നും ഇതിനാൽ ഇവർക്കെതിരെ കേസെടുക്കണമെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു.
വളയിടല്‍ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്മാറിയത് റംസിയയെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായും പലപ്പോഴായി റംസിയയുടെ കുടുംബത്തില്‍ നിന്ന് ഇയാള്‍ അഞ്ച് ലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നതായും കുടുംബം പറഞ്ഞു. അടുത്തിടെ മറ്റൊരു വിവാഹത്തിനു ഇയാള്‍ തയാറെടുത്തിരുന്നതായും റംസിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...