Malayalam
പുരുഷാധിപത്യത്തെ തകര്‍ക്കാം; റിയ ചക്രബർത്തിയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ
പുരുഷാധിപത്യത്തെ തകര്‍ക്കാം; റിയ ചക്രബർത്തിയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ
Published on
നടി റിയ ചക്രബര്‍ത്തിക്ക് പിന്തുണയുമായി സിനിമാ താരങ്ങള്‍. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ റിയ ധരിച്ചിരുന്ന ടീ ഷര്‍ട്ടിലെ വാക്യങ്ങളാണ് നടി കല്ലിങ്കലും ബോളിവുഡ് താരങ്ങളും പങ്കുവച്ച് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
”റോസസ് ആര്‍ റെഡ്, വയലറ്റ്‌സ് ആര്‍ ബ്ലൂ, പുരുഷാധിപത്യത്തെ തകര്‍ക്കാം, ഞാനും നിങ്ങളും” എന്ന വാചകമാണ് താരങ്ങള്‍ പങ്കുവയ്ക്കുന്നത്. റിയയുടെ ചിത്രവും ടീ ഷര്‍ട്ടിന്റെ ചിത്രവുമാണ് റിമ കല്ലിങ്കല്‍ പങ്കുവച്ചിരിക്കുന്നത്. സമ്മിശ്ര അഭിപ്രായങ്ങളാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്.
വിദ്യ ബാലന്‍, അനുരാഗ് കശ്യപ്, കരീന കപൂര്‍, സോനം കപൂര്‍ സ്വര ഭാസ്‌കര്‍ തുടങ്ങിയ താരങ്ങളും ഈ വാചകങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
Continue Reading
You may also like...
Related Topics:rima kallinkal
