മോഹൻലാൽ പിന്മാറി മമ്മൂട്ടി നായകനാകും , നായികയായി മഞ്ജു വാര്യർ ?
Published on

മോഹൻലാലിന് പകരം, മമ്മൂട്ടി നായകനാകും. നേരത്തെ മമ്മൂട്ടി നിരസിച്ച കഥാപാത്രങ്ങൾ മോഹൻലാലിനെ തേടി എത്തുകയും അവയെല്ലാം പിന്നട് സൂപ്പർ ഹിറ്റുകളായി തീരുകയും ചെയ്തിട്ടുണ്ട്.
അങ്ങനെ ഈ അടുത്ത കാലത്ത് മോഹൻ ലാൽ അഭിനയിച്ച് സൂപ്പർ ഹിറ്റായ ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. ഇപ്പോൾ മോഹൻലാൽ ഒരു കഥാപാത്രത്തെ നിരസിച്ചിരിക്കുകയാണ് പകരം അത് മമ്മൂട്ടിയെ തേടി എത്തിയിരിക്കുകയാണ്.
രസകരമായ വസ്തുത ചിത്രം പ്രഖ്യാപിക്കപ്പെട്ട സമയത്ത് മമ്മൂട്ടിയുടെ പേരാണ് ആദ്യം പറഞ്ഞ് കേട്ടതെങ്കിലും പിന്നീട് അത് മോഹൻലാലിലേക്ക് എത്തുകയായിരുന്നു. പിന്നീട് വീണ്ടും മമ്മൂട്ടിയിലേക്ക്.
പറഞ്ഞു വരുന്നത് സംവിധായകൻ രഞ്ജിത്ത് സേതുവിന്റെ തിരക്കഥയിൽ ഒരുക്കുവാൻ തീരുമാനിച്ച “ബിലാത്തി കഥ” എന്ന ചിത്രത്തെക്കുറിച്ചാണ്.ലണ്ടനിൽ വച്ച് ചിത്രീകരണം തുടങ്ങാനിരുന്ന ‘ബിലാത്തിക്കഥ’ എന്ന ചിത്രം പിന്നീട് ഉപേക്ഷിക്കുകയും പകരം രഞ്ജിത്ത് പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയുമായിരുന്നു.മണിയൻ പിള്ള രാജുവിന്റെ മകൻ മോഹൻലാലിനൊപ്പം സുപ്രധാന വേഷത്തിൽ അഭിനയിക്കുവാൻ ഇരുന്ന ചിത്രം കൂടിയായിരുന്നു ബിലാത്തിക്കഥ.
കുട്ടനാടൻ ബ്ലോഗിന്റെ തിരക്കിലാണ് മമ്മൂട്ടിയും സേതുവും ഇപ്പോൾ അവിടെവച്ച് ബിലാത്തിക്കഥയിൽ അഭിനയിക്കുവാൻ മമ്മൂട്ടി സമ്മതിച്ചതായാണ് സ്ഥിതികരിക്കാത്ത റിപ്പോട്ടുകൾ.കൂടാതെ മഞ്ജുവാര്യർ ആദ്യമായി ബിലാത്തി കഥയിലൂടെ മമ്മൂട്ടിയുടെ നായികയായേക്കുമെന്നും സൂചനയുണ്ട്. മഞ്ജുവാര്യർ ഇതുവരെ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചിട്ടില്ല.പലപ്പോഴും മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുവാനുള്ള ആഗ്രഹം തുറന്നു പറഞ്ഞിട്ടുണ്ട്. അതാണ് ഇപ്പോൾ ബിലാത്തി കഥയിലൂടെ സഫലമാകുന്നത്.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...