Connect with us

പൃഥ്വിരാജ് – നസ്രിയ ചിത്രം റിലീസിന് ഒരുങ്ങുന്നു.

Malayalam Breaking News

പൃഥ്വിരാജ് – നസ്രിയ ചിത്രം റിലീസിന് ഒരുങ്ങുന്നു.

പൃഥ്വിരാജ് – നസ്രിയ ചിത്രം റിലീസിന് ഒരുങ്ങുന്നു.

നസ്റിയയുടെ തിരിച്ചുവരവുചിത്രം റിലീസിങ്ങ് ഡേറ്റ് ആയി. ഏറെ തിളങ്ങി നിൽക്കുന്നതിനിടയിലാണ് മലയാളത്തിന്റെ ബാർബിേ ഗേൾ നസ്റിയ നസീം തന്റെ അഭിനയ ജീവിതത്തിന് താൽക്കാലിക അവധി കൊടുത്ത് വിവാഹ ജീവിതത്തിലേക്ക് കടന്നത്.

ഫഹദുമായുള്ള വിവാഹശേഷം അവർ കുടുംബ ജീവിതത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബംഗ്ലൂർ ഡേയിസ് എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടയിലാണ് ഫഹദ് – നസ്റിയ വിവാഹക്കാര്യത്തെക്കുറിച്ച് വാർത്തകൾ വന്നത്.വിവാഹ ശേഷം അഭിനയരംഗത്ത് തിരിച്ചെത്തുമോ എന്നുള്ളതിനെക്കുറിച്ച് കൃത്യമായ മറുപടികൾ ഇല്ലായിരുന്നു.

എന്നാൽ അവസാന ചിത്രമൊരുക്കിയ സംവിധായികയുടെ കൂടെ തന്നെ അവർ മടങ്ങിവരുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.

പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ പ്രിത്വിരാജിന്റെ സഹോദരി വേഷത്തിലാണ് നസ്റിയ അഭിനയിച്ചിരിക്കുന്നത്. രജപുത്ര രഞ്ജിത്തും സംവിധായികയുടെ നിർമ്മാണ കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് ജൂലൈയിൽ ആണ് ചിത്രം പ്രദർശനത്തിന് എത്തുക.

സംവിധായകൻ രഞ്ജിത്തും മാല പാവ്വതിയുമാണ് പൃഥ്വിവിന്റെയും നസ്റിയയുടെയും രക്ഷിതാക്കളുടെ വേഷത്തിൽ അഭിനയിക്കുന്നത്. അതുൽ കുൽക്കർണ്ണി, സിദ്ധാർഥ് മേനോൻ , റോഷൻ മാത്യു തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നു.എം ജയചന്ദ്രനും രഘു ദീക്ഷിദുമാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

More in Malayalam Breaking News

Trending

Recent

To Top