ഒമർ ലുലുവിന്റെ പവർ സ്റ്റാറായി മമ്മൂട്ടി ?!!
Published on

ഒമർ ലുലു മാജിക് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. വെറും രണ്ട് സിനിമകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ കേറിക്കൂടിയ സംവിധയകനാണ് ഒമർ ലുലു. ‘ഒരു അഡാർ ലൗ’ എന്ന ഒറ്റ സിനിമ കൊണ്ട് ലോക സിനിമ ലോകത്ത് പോലും ഇടം പിടിക്കാൻ കഴിഞ്ഞ സംവിധായകനാണ്.
ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയായിരുന്നു ഒമർ ലുലു മലയാള സിനിമയിലേക്ക് എത്തിയത്. പുതുമുഖങ്ങൾക്ക് സ്പേസ് കൊടുക്കുന്ന സിനിമകളാണ് ഒമർ ലുലു എടുക്കുന്നത്. ഒമർ പുതിയ ചിത്രത്തിന് പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
മാസ്റ്റർ പീസ് എന്ന മമ്മൂട്ടി ചിത്രം നിർമ്മിച്ച സി. എച്ച്. മുഹമ്മദ് കോയ പുതുതായി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുക ഒമർ ലുലു ആയിരിയ്ക്കുമെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു.
ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടുണ്ടായിരുന്നില്ല. ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ പേര് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നു.
“പവർ സ്റ്റാർ” എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. പേര് സൂചിപ്പിക്കും പോലെ തന്നെ ആക്ഷന് മാസ്സ് രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയൊരുക്കുന്ന ഒരു തട്ടുപൊളിപ്പൻ മാസ്സ് മസാല ചിത്രമായിരിക്കും പവർ സ്റ്റാർ എന്നാണ് വരുന്ന സൂചനകൾ.
ചിത്രത്തിലെ നായകൻ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മമ്മൂട്ടി ആയിരിക്കുമെന്ന അഭ്യൂഹങ്ങൾ ഇതിനോടകം തന്നെ പ്രചരിക്കുന്നു. എന്നാൽ ഷൈൻ നിഗമാണ് നായകനെന്നും റിപോർട്ടുകളുണ്ട്. മുൻപ് ഒമർ ലുലു മമ്മൂട്ടിയുമായി ഒന്നിക്കും എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു അതിനാൽ തന്നെ ആരാധകർ ഏറെ പ്രതീക്ഷയിലാണ്. ചിത്രത്തിന്റെ ഫാൻ മെയിഡ് പോസ്റ്ററുകളും ഇതിനോടകം പുറത്തിറങ്ങി കഴിഞ്ഞു.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...