ഇടവേള എന്നസിനിമയിൽ അഭിനയിച്ചതോടെയാണ് ഇടവേള ബാബുവെന്ന പേരിലേക്ക് എത്തുന്നത്. നടൻ എന്നതിലുപരി AMMA യുടെ സെക്രട്ടറികൂടിയാണ് ഇടവേള ബാബു. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ അമ്മ മരിച്ചത്. ഇപ്പോളിതാ അമ്മയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.
അമ്മയായിരുന്നു എന്റെ ലോകം.മരണത്തിന്റെ തലേ ദിവസമായിരുന്നു അമ്മയുടെ പിറന്നാൾ.ഞങ്ങൾ മക്കൾക്കും കൊച്ചു മക്കൾക്കുമൊപ്പം കേക്കൊക്കെ മുറിച്ച് ആഘോഷത്തോടെയാണ് ഉറങ്ങാൻ കിടന്നത്.പുലർച്ചെ ഒരു മണിയോടെ ടോയിലെറ്റിൽ പോയി തിരിച്ച് വരുമ്പോൾ കട്ടിലിനരികിൽ കുഴഞ്ഞ് വീണു.ശബ്ദം കേട്ട് സഹോദരൻ ജയചന്ദ്രൻ ഓടിയെത്തി.പത്ത് മിനുറ്റിനുള്ളിൽ ആശുപത്രിയിൽ എത്തിച്ചു.അപ്പോഴെക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.ഹൃദയാഘാതമായിരുന്നു മരണകാരണം.
അമ്മയുടെ ആകെയുള്ള വിഷമം ഞാനിങ്ങനെ അവിവാഹിതനായി കഴിയുന്നു എന്നതായിരുന്നു.വ്യക്തിപരമായ കാരണങ്ങളാൽ അത് സംഭവിക്കാതെ പോയി എന്ന് പറഞ്ഞാൽ മതിയല്ലോ.എന്നാലും അമ്മയ്ക്ക് ഞാൻ നല്ല മകനായിരുന്നു എന്നാണ് എന്റെ വിശ്വാസം.അടുത്തിടെയായി ഞാൻ എപ്പോഴും അടുത്ത് വേണം എന്ന് അമ്മ ആഗ്രഹിച്ചിരുന്നു.ലോക്ഡൗൺ ആയതോടെ അമ്മയുടെ ആ ആഗ്രഹവും നിറവേറ്റാൻ കഴിഞ്ഞു.പിറന്നാൾ ആഘോഷം കഴിഞ്ഞാണ് അമ്മ പോയത്.ഇത്തവണ അമ്മയുടെ ജന്മദിനാഘോഷത്തിന് പതിവിൽ കൂടുതൽ ചിത്രങ്ങൾ പകർത്തിയിരുന്നു.
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...