
Malayalam
അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും സിനിമാ നടന്മാരെ MLA, MP സ്ഥാനത്തേക്ക് നിര്‍ത്തുന്ന പതിവ് അവസാനിപ്പിക്കണം!
അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും സിനിമാ നടന്മാരെ MLA, MP സ്ഥാനത്തേക്ക് നിര്‍ത്തുന്ന പതിവ് അവസാനിപ്പിക്കണം!

സിനിമാ നടന്മാരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് ഹരീഷ് പേരടി. പൊതു വിഷയങ്ങളില്‍ ഒന്നും പ്രതികരിക്കാനറിയാത്ത ഇത്തരംപഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോ എന്നാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചോദിക്കുന്നത്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമപ്രവര്ത്തകര് നിശബ്ദത പാലിക്കുന്നതാണ് താരത്തെ പ്രകോപിപ്പിച്ചത്. എല്ലാവരെയും സുഖിപ്പിച്ചേ ഞങ്ങള്‍ അടങ്ങു എന്ന് വിശ്വസിക്കുന്നവര്‍ കോമഡി ഷോകള്‍ നടത്തി ജീവിക്കട്ടെയെന്നും ജനങ്ങളുടെ പ്രശ്നങ്ങളുടെ ഭാരം അവര്‍ക്ക് താങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ഇല്ലെന്നും ഹരീഷ് വ്യക്തിമാക്കുന്നുണ്ട്.
ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം
‘രണ്ട് പാവപ്പെട്ട സഖാക്കള്‍ ഇന്നലെ വെട്ടേറ്റ് മരിച്ചപ്പോള്‍ തോന്നിയ ഒരു ചിന്തയാണ്. അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും സിനിമാ നടന്മാരെ MLA, MP സ്ഥാനത്തേക്ക് നിര്‍ത്തുന്ന പതിവ് അവസാനിപ്പിക്കണം. പൊതു വിഷയങ്ങളില്‍ ഒന്നും പ്രതികരിക്കാനറിയാത്ത ഇത്തരംപഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോ? ആ കൂട്ടത്തില്‍ പ്രിയപ്പെട്ട ഗണേശേട്ടന് മാത്രമേ കാര്യങ്ങള്‍ വെട്ടി തുറന്ന് പറയാന്‍ യോഗ്യതയുള്ള ഒരാളായി ഞാന്‍ കാണുന്നുളളു. നാട്ടിന് പുറത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി ജനകിയ പ്രശനങ്ങളില്‍ ഇടപ്പെട്ട നിരവധിപേര്‍ ഇടതുപക്ഷത്തിന്റെ കൂടെയുള്ളപ്പോള്‍ ഏറ്റവും യോഗ്യര്‍ അവര്‍ തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാവരെയും സുഖിപ്പിച്ചേ ഞങ്ങള്‍ അടങ്ങു എന്ന് വിശ്വസിക്കുന്നവര്‍ കോമഡി ഷോകള്‍ നടത്തി ജീവിക്കട്ടെ. ജനങ്ങളുടെ പ്രശനങ്ങളുടെ ഭാരം അവര്‍ക്ക് താങ്ങില്ല…അവരെ നമുക്ക് വെറുതേ വിടാം…അടി കുറിപ്പ് ..ഈ ജീവിതം മുഴുവന്‍ നടന് മാത്രമായി ജീവിക്കാന്‍ തീരുമാനിച്ച ഒരാള്‍ …ഹരീഷ് പേരടി’
ABOUT HAREESH PERADY
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...