Connect with us

ഡ്വെയ്ന്‍ ജോണ്‍സണും കുടുംബത്തിനും കൊറോണ വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചു

Malayalam

ഡ്വെയ്ന്‍ ജോണ്‍സണും കുടുംബത്തിനും കൊറോണ വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചു

ഡ്വെയ്ന്‍ ജോണ്‍സണും കുടുംബത്തിനും കൊറോണ വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചു

ഡ്വെയ്ന്‍ “ദി റോക്ക്” ജോണ്‍സണ്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ നിര്‍ഭാഗ്യകരമായ ചില വാര്‍ത്തകള്‍ പങ്കുവെച്ചു. താനും കുടുംബവും കൊറോണ വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചതായി അദ്ദേഹം പറഞ്ഞു. 11 മിനിറ്റ് ദൈര്‍ഖ്യമുള്ള വിഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

താരത്തിന് , ഭാ​ര്യ​യ്ക്കും ര​ണ്ടു കു​ട്ടി​ക​ള്‍​ക്കു​മാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.ഭാര്യ ലോറന്‍ ഹാഷിയാനും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം വൈറസ് ബാധയുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ സുഖം പ്രാപിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മോ​ശ​പ്പെ​ട്ട സ​മ​യ​ങ്ങ​ളി​ലൂ​ടെ​യാ​ണു താ​നും കു​ടും​ബ​വും ക​ട​ന്നു​പോ​യ​തെ​ന്നും അദ്ദേഹം പറഞ്ഞു. താനും കുടുംബവും അടുത്ത കുടുംബസുഹൃത്തുക്കളില്‍ നിന്നാണ് വൈറസ് പിടിപെട്ടതെന്ന് ജോണ്‍സണ്‍ പറഞ്ഞു, അവര്‍ക്ക് എവിടെനിന്നാണ് വൈറസ് ബാധിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

about news

More in Malayalam

Trending

Recent

To Top