
News
ആരോഗ്യം വീണ്ടെടുത്ത് എസ്പിബി, ഐസിയുവില്‍ കയറി കണ്ടെന്ന് മകന്!
ആരോഗ്യം വീണ്ടെടുത്ത് എസ്പിബി, ഐസിയുവില്‍ കയറി കണ്ടെന്ന് മകന്!

COVID 19 ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന പ്രശസ്ത ഗായകന് എസ്പി ബാലസുബ്രഹ്മണ്യ൦ (SP Balasubrahmanyam) ആരോഗ്യം വീണ്ടെടുത്തതായി മകനും ഗായകനുമായ എസ്പി ചരണ്‍. വെന്റിലേറ്ററില്‍ തുടരുകയാണെങ്കിലും എസ്പിബി ആളുകളെയും ഡോക്ടര്‍മാരെയും തിരിച്ചറിയുന്നുണ്ടെന്നും ചരണ്‍ പറഞ്ഞു.
ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ഐസിയുവില്‍ കയറി കണ്ടെന്നും മകന് പറഞ്ഞു. ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ചരണ്‍ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അദ്ദേഹം എസ്പിബിയുടെ ആരോഗ്യത്തെ കുറിച്ച് വിശദാംശങ്ങള്‍ നല്‍കിയത്.
കഴിഞ്ഞ ദിവസം എസ്പിബിയും ചരണും ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്തിയിരുന്നു. എല്ലാ ദിവസവും വൈകിട്ട് എസ്പിബിയുടെ ആരോഗ്യത്തെ കുറിച്ച് ചരണ്‍ വിവരങ്ങള്‍ നല്‍കാറുണ്ട്. ഇതിനിടെ, ഇംഗ്ലീഷില്‍ സംസാരിക്കുന്നതിനോടു ചിലര്‍ അഭിപ്രായ വ്യത്യാസം പ്രകടമാക്കിയിരുന്നു. എന്നാല്‍, ലോകമെമ്ബാടുമുള്ള എസ്പിബി ആരാധകര്‍ക്ക് വേണ്ടിയാണ് ആരോഗ്യത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഇംഗ്ലീഷില്‍ നല്‍കുന്നതെന്ന് ചരണ്‍ വ്യക്തമാക്കി.
about sp balasubramanyam
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...