
Malayalam
നീ കടന്നുപോയ നിമിഷങ്ങള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല; കുറ്റബോധം തോനുന്നു
നീ കടന്നുപോയ നിമിഷങ്ങള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല; കുറ്റബോധം തോനുന്നു
Published on

മലയാള സിനിമയിലെ പ്രശസ്ത കേശാലങ്കാര വിദഗ്ദ്ധ സിന്ദാദേവിയുടെ മരണത്തില്‍ വേദന പങ്കുവെച്ച് നടി മഞ്ജു പത്രോസ്. കുറച്ച് തവണ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സിന്ദ കടന്ന് പോയ കഠിന നിമിഷങ്ങളെ കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്ന് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.
.
മഞ്ജു പത്രോസിന്റെ കുറിപ്പ് ;
”ഇന്ന് സ്നേഹയുടെ ഫോണ്‍ കോളിലൂടെയാണ് അറിഞ്ഞത് ‘സിന്ദ’ നീ അര്‍ബുദത്തിന് കീഴടങ്ങി എന്ന്. വളരെ ചുരുക്കം ചില വര്ക്കുകളിലേ എന്റെ കൂടെ ഹെയര്‍ഡ്രസ്സര്‍ ആയി നീ പ്രവര്‍ത്തിച്ചിട്ടുള്ളൂ. എങ്കിലും നിന്നെ ഞാന്‍ മറന്നിട്ടില്ല. ഇടയ്ക്കൊക്കെ നീ വിളിക്കുമായിരുന്നു. നീ കടന്നുപോയ ദുര്‍ഘടം പിടിച്ച നിമിഷങ്ങള്‍ ഒന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. എവിടെയോ ഉള്ളില്‍ ഒരു കുറ്റബോധം തോന്നുന്നു. കാണാമറയത്ത് എങ്ങോ മറഞ്ഞ നിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു”
ഓഗസ്റ്റ് 18ന് രാവിലെ 7.30ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു സിന്ദയുടെ മരണം. അര്‍ബുദ രോഗബാധിതയായിരുന്നു. 2011ല്‍ പുറത്തിറങ്ങിയ നാടകമേ ഉലകം എന്ന ചിത്രത്തിലൂടെയാമ് ഹെയര്‍ സ്റ്റൈലിസ്റ്റായി സിന്ദ പ്രവര്‍ത്തിച്ച ആദ്യ ചിത്രം
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...