Connect with us

സുശാന്തിന്റെ മരണം ഔദ്യോഗികമായി പുറം ലോകം അറിയുന്നതിന് മുമ്പ് മരണത്തെക്കുറിച്ച് എഴുതിയ കുറിപ്പ്…ദയവായി ഇത് വായിച്ച് വൈറലാക്കുക!

Malayalam

സുശാന്തിന്റെ മരണം ഔദ്യോഗികമായി പുറം ലോകം അറിയുന്നതിന് മുമ്പ് മരണത്തെക്കുറിച്ച് എഴുതിയ കുറിപ്പ്…ദയവായി ഇത് വായിച്ച് വൈറലാക്കുക!

സുശാന്തിന്റെ മരണം ഔദ്യോഗികമായി പുറം ലോകം അറിയുന്നതിന് മുമ്പ് മരണത്തെക്കുറിച്ച് എഴുതിയ കുറിപ്പ്…ദയവായി ഇത് വായിച്ച് വൈറലാക്കുക!

സമൂഹമാധ്യമങ്ങളിൽ വൈറലായി മഹേഷ് ഭട്ടിന്റെ അസോസിയേറ്റ് ആയ സുഹ്രിദയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ സ്ക്രീൻ ഷോട്ട്. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കുറിപ്പ്. നടന്റെ ഔദ്യോഗികമായി പുറം ലോകം അറിയുന്നതിന് മുമ്പ് മരണത്തെക്കുറിച്ച് എഴുതിയ സുഹ്രിദ കുറിപ്പ് പങ്കുവച്ചിരിക്കുന്നത് ജൂൺ14 രാവിലെ 11.08ഓടെയാണ്.

സുഹ്രിദയുടെ കുറിപ്പ് ഇങ്ങനെ: പ്രിയപ്പെട്ട റിയാ, ലോകം മുഴുവൻ സുശാന്ത് സിങ് രജ്പുത്തിനെ കുറിച്ച് ദുഃഖിക്കുകയും അനുശോചനം പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ, ഞാൻ നിങ്ങളുടെ കൂടെ ഉറച്ചു നിൽക്കുന്നു. അവനെ കൂടെ നിർത്താൻ ശ്രമിക്കുന്നതിനുള്ള നിങ്ങളുടെ അസാധ്യമായ പരിശ്രമങ്ങൾക്ക് നിശബ്ദ കാഴ്ചക്കാരനായിരുന്നതിനാൽ … ഈ രാജ്യത്തെ ഒരു അമ്മയും പൗരനും എന്ന നിലയിൽ എന്റെ ധാർമ്മിക കടമയാണ്, ഒരിക്കൽ കൂടി പറയുകയാണ് ക്ലിനിക്കൽ വിഷാദം എന്നത് മെഡിക്കൽ സയൻസിന് ഒരു മഹാദുരന്തമാണ് പരിഹാരമോ ഉത്തരമോ ഇല്ല. “-കുറിപ്പിൽ പറയുന്നു.

റിയ പലപ്പോഴും ഓഫീസിലേക്ക് ഓടി വന്ന് ഭട്ടിനോട് കൗൺസിലിംഗ് ആവശ്യപ്പെടുന്നതും അദ്ദേഹത്തോട് ഫോണിൽ സംസാരിക്കുന്നതും ഒക്കെ താൻ കണ്ടിട്ടുണ്ടെന്നും സുഹൃദ പറയുന്നു. സർ അത് കണ്ടു, അതുകൊണ്ടാണ് പർവീൻ ബാബിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിന് മാസ്റ്റർ യുജി തന്ന വാക്കുകൾ പങ്കുവച്ചത്, മാറി നടക്കുക അല്ലെങ്കിൽ ഇത് നിങ്ങളെ ഒപ്പം കൊണ്ടുപോകും.’– പോസ്റ്റിൽ വ്യക്തമാക്കുന്നു.

‘നീ നിന്റെ എല്ലാം നൽകി, സ്ത്രീയെന്ന നിലയിൽ ചെയ്യാവുന്നതെല്ലാം ചെയ്തു. സ്നേഹം എന്റെ ജിലേബിക്ക്. ശക്തയായി തുടരൂ.’–ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.ബിജെപി രാജ്യസഭ എംപിയായ സുബ്രഹ്മണ്യൻ സ്വാമി ഒരു അൺവെരിഫൈഡ് അക്കൗണ്ടിൽ നിന്നുള്ള ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്തിരുന്നു. ഈ അക്കൗണ്ടിൽ നിന്നാണ് സുഹൃദയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് പുറത്തുവിട്ടിരുന്നത്.

ഭട്ട് സംഘത്തിലെ ഈ സ്ത്രീക്ക് ഈ പോസ്റ്റ് 11മണിക്ക് തന്നെ ചെയ്യാൻ കഴിഞ്ഞത് എങ്ങനെയാണ്. ഒരു പ്രധാന നിർമ്മാതാവിനെ തിരയുന്ന സമയം. ജാഗ്രത , എത്ര സുപ്രധാന തെളിവാണ്. ദയവായി ഇത് വായിച്ച് വൈറലാക്കുക- എന്നായിരുന്നു ട്വീറ്റ്.

സുശാന്തിന്റെ മരണത്തില്‍ കുടുംബം ദുരൂഹതകൾ ആരോപിച്ചിരുന്നു. തുടർന്ന് സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തിട്ടുണ്ട്. സുശാന്തിന്റെ കാമുകി റിയയ്ക്കും കുടുംബത്തിനുമെതിരെയാണ് സുശാന്തിന്റെ പിതാവ് പരാതി നൽകിയിരിക്കുന്നത്. എന്നാല്‍ സുശാന്തിന്റെ കുടുംബത്തിന്റ ആരോപണം റിയ തള്ളിയിട്ടുണ്ട്.

about sushanth sing

More in Malayalam

Trending

Recent

To Top