
Malayalam
എന്റെ കാല് പിടിക്കണം, പിടിക്കാൻ പറ്റില്ലെന്ന് രജനീകാന്ത്; പിന്നാലെ വധ ഭീഷണി
എന്റെ കാല് പിടിക്കണം, പിടിക്കാൻ പറ്റില്ലെന്ന് രജനീകാന്ത്; പിന്നാലെ വധ ഭീഷണി

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെ നായിക. ഓർത്തുവെയ്ക്കാൻ ഒരുപാട് മികച്ച കഥാപാത്രങ്ങൾ . മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യം.. തമിഴിലേയും മലയാളത്തിലേയും സൂപ്പർ സംവിധായകർക്കും നായകർക്കുമൊപ്പം അഭിനയം. അഭിനയത്തോടൊപ്പം നർത്തകി.. പറഞ്ഞ് വരുന്നത് നടി ശോഭനയെ കുറിച്ചാണ്.
രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും സ്വന്തമാക്കി . എന്നാൽ അമ്പത് വയസ്സ് പിന്നിട്ടിട്ടും താരം ഇത് വരെ വിവാഹ ജീവിതത്തിലേക്ക് കടന്നിട്ടില്ല ഇപ്പോൾ സ്റ്റൈൽ മന്നൻ രജനീകാന്തിന് ഒപ്പമുള്ള രസകരമായ ഒരു ഓർമ പങ്കുവെക്കുകയാണ് താരം. രജനീകാന്ത് കാലുപിടിച്ചതു കൊണ്ട് തനിക്കുവന്ന ഭീഷണിയെക്കുറിച്ചാണ് തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം മനസു തുറന്നത്.
ശോഭനയുടെ വാക്കുകൾ ഇങ്ങനെ..
ശിവ എന്ന ചിത്രത്തിൽ രജനികാന്ത് എന്റെ കാലുപിടിക്കുന്ന സീൻ ഉണ്ടായിരുന്നു. രജനികാന്ത് ആ സീൻ വേണ്ടെന്ന് പറഞ്ഞു.എന്നാൽ സംവിധായകൻ രജനിയെ എങ്ങനെയോ പറഞ്ഞു മനസ്സിലാക്കി അത് ചെയ്യിച്ചു.രജനിക്ക് കാലു പിടിക്കുന്നതിൽ പ്രശ്നമുണ്ടായിട്ടല്ല.അദ്ദേഹത്തിന്റെ ആരാധകർക്ക് അത് ഇഷ്ടമാകില്ല. അതുകൊണ്ടാണ് അദ്ദേഹം അത് മാറ്റണമെന്ന് പറഞ്ഞത്.ആ ചിത്രം ഇറങ്ങിയതിന് ശേഷം ശേഷം കുറേ ഭീഷണി സന്ദേശങ്ങൾ വന്നിരുന്നു.തലെെവർ എന്തിന് നിങ്ങളുടെ കാൽ പിടിക്കണം- എന്നൊക്കെയായിരുന്നു സന്ദേശം.അപ്പോൾ എനിക്ക് മനസ്സിലായി രജനി വിസമ്മതിച്ചതിന് പിന്നിലുള്ള കാരണം.വളരെ നല്ല വ്യക്തിയാണ് രജനി.അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുള്ള ആർക്കും മറിച്ചൊരു അഭിപ്രായം പറയാൻ കഴിയില്ല
അതെ സമയം ആറു വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം ശോഭന മലയാള സിനിമയിൽ വീണ്ടും തിരിച്ചെത്തുകയും ചെയിതു . സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് ശോഭനയുടെ തിരിച്ചുവരവ്. സുരേഷ് ഗോപിക്ക് ഒപ്പമാണ് ശോഭന അഭിനയിച്ചത്. സുരേഷ് ഗോപിയും ശോഭനയും ഏറെ വർഷങ്ങൾക്കുശേഷം ഒന്നിക്കുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2005 ൽ പുറത്തിറങ്ങിയ മകൾക്ക് എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. മണിച്ചിത്രത്താഴ്, സിന്ദൂരരേഖ, ഇന്നലെ, കമ്മീഷണർ തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചിട്ടുണ്ട്. 2016 ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര സിനിമയിലാണ് ശോഭന അവസാനമായി അഭിനയിച്ചത്.
മഞ്ജു വാരിയരോട് പ്രണയാഭ്യര്ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്കുമാര് ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...