
Movies
ഇന്ത്യയില്‍ തന്നെ ആദ്യ ലെസ്ബിയന്‍ ക്രൈം ആക്ഷന്‍ ചിത്രം
ഇന്ത്യയില്‍ തന്നെ ആദ്യ ലെസ്ബിയന്‍ ക്രൈം ആക്ഷന്‍ ചിത്രം
Published on

ലോക്ക്ഡൗണ്‍ കാലത്ത് പുതിയ ചിത്രവുമായി എത്തുകയാണ് രാം ഗോപാല്‍ വര്‍മ. ഇക്കുറി ലെസ്ബിയന്‍ ചിത്രവുമായാണ് ആര്‍ജിവിയുടെ വരവ്. ഡെയ്ഞ്ചറസ് എന്നാണ് ചിത്രത്തിന് ഇട്ടിരിക്കുന്ന പേര്. ചിത്രത്തില്‍ ഗ്ലാമര്‍ മോഡലുകളായ അപ്സര റാണിയും നൈന ഗാംഗുലിയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
അപ്സരയും നൈനയും ഇഴുകി ചേര്‍ന്നുള്ള പോസ്റ്ററുകള്‍ പങ്കുവെച്ചുകൊണ്ടാണ് ചിത്രം പ്രഖ്യാപിച്ചത്. തന്റെ കരിയറിലെ ഏറ്റവും ആവേശമുള്ള പ്രോജക്ട് ആണെന്നാണ് ആര്‍ജിവി പറഞ്ഞത്. ‘അവരുടെ ബന്ധം പലരെയും കൊന്നു, പൊലീസുകാരും ഗുണ്ടകളുമടക്കം’ എന്നാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. ചിത്രം ഒരു ദുരന്ത പ്രണയ കഥയാണ് ഡെയ്ഞ്ചര്‍ എന്നാണ് രാം ഗോപാല്‍ വര്‍മ പറയുന്നത്. എല്‍ജിബിടി സമൂഹത്തിന് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ സാംസ്കാരികമായി മറികടക്കാനുള്ള ശ്രമമായിരിക്കും ചിത്രമെന്ന് വ്യക്തമാക്കുന്നു.
about movie
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല്‍ അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
ഋഷഭ് ഷെട്ടി നായകനായി എത്താനിരിക്കുന്ന ‘കാന്താര- 2’യുടെ സെറ്റിൽ വീണ്ടും മരണം. മലയാളിയായ നടൻ വിജു വി.കെ ആണ് മരിച്ചത്. തൃശ്ശൂർ...
മലയാളത്തിലിപ്പോൾ റീറിലീസുകലുടെ കാലമാണ്. ജൂൺ ആറിന് മോഹൻലാൽ-അൻവർ റഷീദ് കൂട്ടുക്കെട്ടിൽ പുറത്തെത്തിയ ‘ഛോട്ടാ മുംബൈ’ വീണ്ടും തിയേറ്ററുകളിൽ ഓളം സൃഷ്ടിക്കുകയാണ്. 18...
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...