Connect with us

ലക്കി സിം​ഗ് എന്ന് പേരിടാനുള്ള കാരണം ഇതാണ് ; മോൺസ്റ്ററിനെ കുറിച്ച് മോഹൻലാൽ

Movies

ലക്കി സിം​ഗ് എന്ന് പേരിടാനുള്ള കാരണം ഇതാണ് ; മോൺസ്റ്ററിനെ കുറിച്ച് മോഹൻലാൽ

ലക്കി സിം​ഗ് എന്ന് പേരിടാനുള്ള കാരണം ഇതാണ് ; മോൺസ്റ്ററിനെ കുറിച്ച് മോഹൻലാൽ

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോൺസ്റ്റർ നാളെ തിയറ്ററുകളിൽ എത്തുകയാണ്. പുലിമുരു​കൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കുന്നത് . കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചിത്രവുമായി ബന്ധപ്പെട്ട ചെറിയ വീഡിയോകൾ അണിയറ പ്രവർത്തകർ പുറത്തുവിടുകയാണ്. ഇവയെല്ലാം ഏറെ ശ്രദ്ധനേടുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിൽ താൻ അഭിനയിക്കുന്ന കഥാപാത്രത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത് .

ഒരുപാട് ലക്കുകൾ ഇല്ലാത്തത് കൊണ്ട് ലക്കി സിം​ഗ് എന്നൊരു പേരിട്ടു. ആ പേരിട്ടതിന് ശേഷം ഒരുപാട് ലക്കുകൾ ഉണ്ടായി എന്നാണ് അയാൾ പറയുന്നത്. ലക്കി സിം​ഗ് സിനിമയിലെ വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രമാണെന്നും ഈ സിനിമ ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ ഇത്തരമൊരു കഥാപാത്രത്തെ അതിലേക്ക് പ്ലാന്റ് ചെയ്യുക ആയിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.

‘ഈ ലക്കി സിങ്ങിന്റെ പേര് ലക്കി സിം​ഗ് എന്നാണ്. ഒരുപാട് ലക്കുകൾ ഇല്ലാത്തത് കൊണ്ട് ലക്കി സിം​ഗ് എന്നൊരു പേരിട്ടു. ആ പേരിട്ടതിന് ശേഷം ഒരുപാട് ലക്കുകൾ ഉണ്ടായി എന്നാണ് അയാൾ പറയുന്നത്. ഇത്രയെ എനിക്കിപ്പോൾ പറയാൻ പറ്റുള്ളൂ. കാരണം ലക്കി സിം​ഗ് സിനിമയിലെ വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രമാണ്. ഈ സിനിമ ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ ഇത്തരമൊരു കഥാപാത്രത്തെ നമ്മൾ അതിലേക്ക് പ്ലാന്റ് ചെയ്യുക ആയിരുന്നു. സാധാരണ ഒരു കഥാപാത്രമായിട്ടോ, ആളായിട്ടോ വന്നാൽ ഒരുപക്ഷേ ഈ സിനിമയ്ക്ക് ഇത്രയും വലിയൊരു ഇൻപാക്ട് ഉണ്ടാകാൻ സാധ്യത കുറവുണ്ടെന്ന് തോന്നിയത് കൊണ്ടാണ് പുറത്ത് നിന്ന് ഒരു സർദാർ എന്ന രീതിയിൽ ഈ കഥാപാത്രത്തെ കൊണ്ടുവന്നിരിക്കുന്നത്. ലക്കി സിം​ഗ്, ലക്കി സിം​ഗ് ആണ്. കാണൂ, കണ്ടിട്ട് പറയൂ’, എന്നാണ് മോഹൻലാൽ പറഞ്ഞത്.

മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമാണ് വൈശാഖ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ പുലിമുരുകൻ. ഉദയകൃഷ്ണയാണ് മോൺസ്റ്ററിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരും മോൺസ്റ്ററിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം സതീഷ് കുറുപ്പ്, സംഗീത സംവിധാനം ദീപക് ദേവ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഘട്ടനം സ്റ്റണ്ട് സില്‍വ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍, ഡിജിറ്റര്‍ പാര്‍ട്നര്‍ അവനീര്‍ ടെക്നോളജി.

More in Movies

Trending

Recent

To Top