
Malayalam
മാസ്ക് വെച്ചത് കൊണ്ട് അടി കിട്ടിയില്ല; ലച്ചുവിന്റെ ആ സ്ഥാനം താൻ ഒരിക്കലും എടുത്തിട്ടില്ല
മാസ്ക് വെച്ചത് കൊണ്ട് അടി കിട്ടിയില്ല; ലച്ചുവിന്റെ ആ സ്ഥാനം താൻ ഒരിക്കലും എടുത്തിട്ടില്ല

ഉപ്പും മുളകിലെ പൂജ ജയറാം ആയെത്തി മലയാളികളുടെ മനം കവർന്ന നടിയാണ് അശ്വതി നായർ. അൽപ്പം വ്യത്യസ്തത നിറഞ്ഞ അഭിനയമാണ് താരം പരമ്പരയിൽ കാഴ്ചവയ്ക്കുന്നത്. ലച്ചുവിന്റെ കുറവ് ഏകദേശം നികത്താൻ പൂജാ ജയറാം എന്ന കഥാപാത്രത്തിനു കഴിഞ്ഞു എന്നാണ് പൊതുവെ ഉള്ള സംസാരം
ലച്ചുവിന്റെ റീഎന്ട്രിയായാണോ പൂജയുടെ വരവ് എന്ന തരത്തിലുള്ള ചര്‍ച്ചകളും നടന്നിരുന്നു. തുടക്കത്തില്‍ തന്റെ കഥാപാത്രത്തിന് നെഗറ്റീവ് പ്രതികരണങ്ങള്‍ ലഭിച്ചിരുന്നുവെന്ന് പൂജയായെത്തിയ അശ്വതി നായര്‍ പറയുന്നു. സ്റ്റാര്‍ മാജിക്കില്‍ അതിഥിയായെത്തെിയപ്പോഴായിരുന്നു അശ്വതി ഉപ്പും മുളകും വിശേഷങ്ങള്‍ പങ്കുവെച്ചത്. ഉപ്പും മുളകിലെ പൂജയും തന്റെ യഥാര്‍ത്ഥ ക്യാരക്ടറും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും താരം പറയുന്നു. നൃത്തവും അഭിനയവും മോഡലിംഗും മാത്രമല്ല പാടാനും അറിയാമെന്ന് അശ്വതി തെളിയിച്ചിരുന്നു.
പൂജയും അശ്വതിയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നായിരുന്നു ലക്ഷ്മി അശ്വതിയോട് ചോദിച്ചത്. യഥാര്‍ത്ഥത്തിലുള്ള താനും പൂജ ജയറാമുമായി ഒരു ബന്ധവുമില്ലെന്ന് അശ്വതി പറയുന്നു. പൂജയെപ്പോലെ കുശുമ്പിപ്പാറുവല്ല. അത് പോലെ തന്നെ നിഷ്കളങ്കയാണ്. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കുട്ടിയല്ല. അതില്‍ അടിക്കുന്ന രംഗമൊക്കെയുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് ആ രംഗത്തില്‍ അഭിനയിച്ചത്. വേറെ കുഴപ്പമൊന്നുമുണ്ടായിരുന്നില്ലെന്നും താരം പറയുന്നു
ലച്ചുവിന്റെ സ്ഥാനത്തേക്ക് വേറൊരാളെ കൊണ്ടുവരുന്നു എന്ന തരത്തിലുള്ള സംശയമായിരുന്നു പലര്‍ക്കും ഉണ്ടായിരുന്നത്. അങ്ങനെയേ അല്ല, ഞാന്‍ പൂജ ജയറാം എന്ന ക്യാരക്ടറിനെയാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് കുറേ പേര്‍ക്ക് ചില പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. തുടക്കത്തില്‍ നെഗറ്റീവ് കമന്റുകളുമുണ്ടായിരുന്നു. പിന്നീടാണ് അത് മാറിയത്. ലച്ചുവുമായി താരതമ്യപ്പെടുത്തലുകള്‍ ഉണ്ടാവുമെന്ന് മനസ്സിലായിട്ടും പൂജയെ അവതരിപ്പിച്ച അശ്വതിയെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കി ഒരു വിഭാഗം എത്തിയിരുന്നു. ഇപ്പോള്‍ കുറേ പേര് തിരിച്ചറിയുന്നുണ്ട്. എന്തോ ഭാഗ്യത്തിന് അടി കിട്ടുന്നില്ല. മാസ്ക് വെച്ചോണ്ടായിരിക്കും. എറണാകുളത്തെ ഇടപ്പള്ളിയിലാണ് താമസിക്കുന്നതെന്നും അശ്വതി പറയുന്നു
അഭിനേത്രി എന്ന നിലയിൽ ഉയരും മുൻപേ തന്നെ വീഡിയോ ജോക്കി ആയും താരം മിനി സ്ക്രീനിൽ നിറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ ആണ് അധികവും ആരാധകർക്കായി പങ്ക് വയ്ക്കുക.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...