
Malayalam
അപകട സ്ഥലത്ത് ആ പയ്യനും വെള്ള സ്കോർപ്പിയോയും! ലക്ഷ്മി പ്രതികരികാത്തത് അയാളെ ഭയന്നിട്ടോ?
അപകട സ്ഥലത്ത് ആ പയ്യനും വെള്ള സ്കോർപ്പിയോയും! ലക്ഷ്മി പ്രതികരികാത്തത് അയാളെ ഭയന്നിട്ടോ?
Published on

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായകമൊഴിയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ നടത്തിയത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴും ബാലഭാസ്കറിന് ബോധമുണ്ടായിരുന്നുവെന്ന് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഫൈസല്‍ വെളിപ്പെടുത്തിയത്. ർന്നാൽ ഇപ്പോൾ ഇതാ ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ താന്‍ കണ്ട കാര്യങ്ങളെല്ലാം സി.ബി.ഐയ്ക്ക് മൊഴിയായി നല്‍കുമെന്ന് കലാഭവന്‍ സോബി. ബാലഭാസ്കറിന്റെ മരണത്തില്‍ സി.ബി.ഐ. എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് സോബിയുടെ പ്രതികരണം.
എല്ലാകാര്യങ്ങളും സി.ബി.ഐയോടും പറയും. അവരോട് പറയാനായി മറ്റ് ഒന്ന് രണ്ട് കാര്യങ്ങള്‍ കൂടിയുണ്ട്. സി.ബി.ഐക്ക് മൊഴി നല്കാന് ഞാന്‍ ബാക്കിയുണ്ടാവില്ലെന്നുള്ള ഭീഷണിയൊക്കെ ഉണ്ടായിരുന്നു. പക്ഷേ, എന്തായാലും എല്ലാകാര്യങ്ങളും സി,ബി,ഐയോട് പറയും- കലാഭാവന്‍ സോബി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ബാലഭാസ്കറിന്റെ അപകടസ്ഥലത്ത് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടതായി സോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. സരിത്തിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയായിരുന്നു സോബിയുടെ വെളിപ്പെടുത്തല്‍. അപകടസ്ഥലത്ത് നിന്ന് അസഭ്യം പറയുകയും തന്നോട് ആക്രോശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ നിശബ്ദനായി മാറിനിന്നിരുന്നയാളെ ശ്രദ്ധിച്ചിരുന്നു. അത് സരിത്ത് തന്നെയാണെന്ന് 99% ഉറപ്പാണെന്നും സോബി പറഞ്ഞു.
ബാലഭാസ്കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നാണ് സോബിയുടെ ആരോപണം. അപകടം നടന്ന സ്ഥലത്തുനിന്ന് കിലോ മീറ്ററുകള്‍ക്കപ്പുറം ബാലഭാസ്കറിന്റെ കാര്‍ ആക്രമിച്ചിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
കാര്‍ നിര്‍ത്തി വിശ്രമിക്കുന്നതിനിടെ ഒരു വണ്ടിയുടെ ബ്രേക്ക് ചെയ്ത ശബ്ദം കേട്ടാണ് ഉറക്കമുണര്‍ന്നത്. ഒരു സ്കോര്‍പിയോ ആയിരുന്നു ആ വാഹനം. അതില്‍ ഗുണ്ടകളെന്ന് തോന്നുന്ന അഞ്ചാറു പേര് ഉണ്ടായിരുന്നു. അവരുടെ കൈയില്‍ മദ്യക്കുപ്പികളും ഗ്ലാസുകളും ഉണ്ടായിരുന്നു. ഇതിനിടെ നീല ഇന്നോവ വന്ന് സ്കോര്‍പിയോയുടെ മുന്നില്‍നിര്‍ത്തി. ഇന്നോവയില്‍നിന്ന് ഒരാള്‍ ഇറങ്ങി സ്കോര്പിയോയിലെ യാത്രക്കാരുമായി എന്തോ സംസാരിച്ചു. അവര്‍ ഇന്നോവയുടെ ചില്ല് അടിച്ചുപൊട്ടിച്ചു. അപ്പോള്‍ തന്നെ ഒരു വെളുത്ത ഇന്നോവയും സ്ഥലത്തെത്തി. പത്തിലധികം പേരാണ് ഈ സമയം പുറത്തുണ്ടായിരുന്നത്. പിന്നീട് എല്ലാവരും വാഹനങ്ങളില്‍ കയറി മൂന്ന് വാഹനങ്ങളും മുന്നോട്ട് പോവുകയും ചെയ്തു. ഇതിനുപിന്നാലെയാണ് നീല ഇന്നോവ അപകടത്തില്‍പ്പെട്ടതായി കണ്ടത്. ആ സമയത്താണ് സംശയകരമായി ചിലരെ അപകടസ്ഥലത്ത് കണ്ടത്. അതില്‍ അഞ്ച് പേരെ ഇപ്പോഴും കണ്ടാല്‍ തിരിച്ചറിയാം. നീല ഇന്നോവയില്‍ സഞ്ചരിച്ചത് ബാലഭാസ്കറാണെന്നത് പിന്നീടാണ് അറിഞ്ഞത്- സോബി പറഞ്ഞു.
ബാലഭാസ്കറിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് ഒരു തവണയാണ് മൊഴിയെടുത്തത്. സംശയമുള്ളവരുടെ ചിത്രങ്ങള്‍ കാണിച്ച് വിശദമായ മൊഴിയെടുക്കാന്‍ വീണ്ടും വിളിപ്പിക്കാമെന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ, ക്രൈംബ്രാഞ്ച് സംഘം പിന്നീട് വിളിച്ചിട്ടില്ല. എന്നാല്‍ ഡി.ആര്.ഐ. ചിലരുടെ ചിത്രങ്ങള്‍ കാണിച്ച് തന്റെ മൊഴി രേഖപ്പെടുത്തിയതായും ഇവരില്‍ ചിലരെ തിരിച്ചറിഞ്ഞതായും സോബി പറഞ്ഞു.
ബാലഭാസ്കറിന്റെ അപകടത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി ഇന്നേവരെ പ്രതികരിക്കാത്തത് ദുരൂഹമാണെന്നും സോബി പറഞ്ഞു. ലക്ഷ്മിയെ ഇന്നേവരെ താന്‍ കണ്ടിട്ടില്ല, അവര്‍ എന്നെ വിളിച്ചിട്ടുമില്ല. പക്ഷേ, അവരുടെ ഭര്‍ത്താവിനെയും മകളെയുമാണ് നഷ്ടപ്പെട്ടത്. അതിനാല്‍ ലക്ഷ്മി പ്രതികരിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...