Connect with us

ബാലഭാസ്കറിന്റെ മരണം മൂന്ന് വർഷം പിന്നിടുന്നു, ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥ! കണ്ടുനിൽക്കാനാവില്ല… സംഗീത സംവിധായകൻ ഇഷാന്‍ ദേവിന്റെ വെളിപ്പെടുത്തൽ

Malayalam

ബാലഭാസ്കറിന്റെ മരണം മൂന്ന് വർഷം പിന്നിടുന്നു, ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥ! കണ്ടുനിൽക്കാനാവില്ല… സംഗീത സംവിധായകൻ ഇഷാന്‍ ദേവിന്റെ വെളിപ്പെടുത്തൽ

ബാലഭാസ്കറിന്റെ മരണം മൂന്ന് വർഷം പിന്നിടുന്നു, ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥ! കണ്ടുനിൽക്കാനാവില്ല… സംഗീത സംവിധായകൻ ഇഷാന്‍ ദേവിന്റെ വെളിപ്പെടുത്തൽ

വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ദുരൂഹമരണത്തെ സംബന്ധിച്ചുള്ള കേസ് ഇപ്പോഴും നടക്കുകയാണ്. മരണം സംഭവിച്ചിട്ട് രണ്ട് വര്‍ഷമായെങ്കിലും ക്യത്യമായ ഒരു നിഗമനത്തിലേക്കെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല.

കേസ് സിബിഐ അന്വേഷിക്കുകയാണ്. 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണു ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു വെച്ച്‌ അപകടത്തില്‍ പെട്ടത്.

സംഭവത്തിന് ശേഷം ഭാര്യയ്ക്ക് നേരെ വന്‍ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ലക്ഷ്മിയെ നന്നായി ചോദ്യം ചെയ്താല്‍ അപകടത്തിന്റെ സത്യാവസ്ഥ പുറത്തുവരുമെന്ന് വരെ പറഞ്ഞവരുണ്ട്. ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീത സംവിധായകനും ബാലുവിന്റെ സുഹൃത്തുമായ ഇഷാന്‍ ദേവ്.

‘വന്നിരുന്ന് ലക്ഷ്മിയെ ചോദ്യം ചെയ്യുന്ന എത്രയോ ആള്‍ക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. ആ ലക്ഷ്മിയെ പിടിച്ച്‌ അടിവയറ്റില്‍ രണ്ട് ചവിട്ടുകൊടുക്കൂ, അപ്പോള്‍ ഇതിന്റെ സത്യമൊക്കെ പുറത്തുവരുമെന്ന് പറഞ്ഞവരുണ്ട്.

അവരോടൊക്കെ ഞാന്‍ ചോദിക്കുകയാണ്, നിങ്ങളുടെ വീട്ടിലും അമ്മയും കുഞ്ഞുമൊന്നുമില്ലേ? ഭര്‍ത്താവും കുഞ്ഞും മരിച്ച സ്ത്രീ അല്ലേ ലക്ഷ്മി? ആ ഒരു പരിഗണന കൊടുക്കണ്ടേ. ഞാന്‍ ലക്ഷ്മിയെ പോയി കണ്ടതാണ്. അവര്‍ക്ക് എണീറ്റ് നടക്കാന്‍ പോലും വയ്യ. ഭയങ്കര എനര്‍ജറ്റിക്കായി നടന്നയാളാണ്. ബാലഭാസ്‌കര്‍ എങ്ങനെയാണ് വൈഫിനെ നോക്കിയിരുന്നതെന്ന് എനിക്കറിയാം’. ഇഷാന്‍ പറയുന്നു.

‘എന്റെയൊക്കെ എന്ത് ദുരവസ്ഥയാണ്. എന്റെ സ്ഥാനത്ത് ബാലഭാസ്‌കറായിരിക്കണമായിരുന്നു. എന്താണ് ലൈഫില്‍ മിസ് ചെയ്യുന്നതെന്ന് ചോദിച്ചാല്‍ എന്റെ കൂടെ ബാലഭാസ്‌കറിനെപ്പോലെ ധൈര്യമുള്ള ഒരു ഫ്രണ്ട് ഇല്ല. ഉണ്ടായിരുന്നെങ്കില്‍ ഇതിനെയൊക്കെ പൊളിച്ചടക്കാമായിരുന്നു’- വികാരഭരിതനായി പറഞ്ഞു.
ഒരു അഭിമുഖത്തിനിടയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

2018 സെപ്റ്റംബർ 25 ന് പുലർച്ചെ കഴക്കൂട്ടം പള്ളിപ്പുറം ദേശീയ പാതയിൽ വച്ചാണ് കാർ അപകടം നടന്നത്. തൃശൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് വരവേയായിരുന്നു ബാലഭാസ്‌ക്കറിന്റെ കാർ മരത്തിൽ ഇടിച്ച് തകർന്നത്. ഡ്രൈവർ അർജുൻ , ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി , മകൾ തേജസ്വിനി ബാല എന്നിവരും കാറിൽ ഉണ്ടായിരുന്നു. മകൾ സംഭവസ്ഥലത്തും ബാലഭാസ്‌കർ പിന്നീട് ആശുപത്രിയിലും വച്ച് മരിച്ചു. അപകടം നടക്കുമ്പോള്‍ വാഹനമോടിച്ചിരുന്നത് ഡ്രൈവർ അർജ്ജുനെന്നാണ് ലക്ഷ്മിയുടെ മൊഴി. ക്രൈംബ്രാഞ്ചിൻ്റെ കണ്ടത്തലും ഇതാണ്. അമിതവാഹനത്തിൽ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് അർജ്ജുനെതിരെ കേസെടുത്തിരിക്കുന്നത്.

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സ്വാഭാവിക റോഡപകടമരണമാക്കി കേസ് എഴുതിത്ത്ത്ത്ത്തള്ളുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വർണ്ണക്കടത്ത് കേസിലെ ചില പ്രതികൾക്ക് ബാലഭാസ്‌ക്കറിന്റെ മരണത്തിൽ പങ്കും പങ്കാളിത്തവുമുള്ളതായി ആരോപണം ഉയർന്നു വന്നിട്ടുണ്ട്. മരണത്തിൽ സ്വർണ്ണക്കടത്ത് സംഘത്തിനടക്കം പങ്കുണ്ടെന്ന തരത്തിൽ കുടുംബം ആരോപണം ഉന്നയിച്ച സാഹചര്യത്തിലായിരുന്നു കേസ് സി ബി ഐഏറ്റെടുത്ത്. ഇപ്പോഴും അന്വേഷണം നടക്കുകയാണ്

More in Malayalam

Trending

Recent

To Top