Connect with us

ബാലഭാസ്കറിന്‍റെ മരണം: മരണത്തിന് തൊട്ടുമുമ്പെടുത്ത ഇൻഷുറൻസ് പോളിസിയിൽ അന്വേഷണം; കേസ് പുതിയ തലത്തിലേക്ക്

Malayalam

ബാലഭാസ്കറിന്‍റെ മരണം: മരണത്തിന് തൊട്ടുമുമ്പെടുത്ത ഇൻഷുറൻസ് പോളിസിയിൽ അന്വേഷണം; കേസ് പുതിയ തലത്തിലേക്ക്

ബാലഭാസ്കറിന്‍റെ മരണം: മരണത്തിന് തൊട്ടുമുമ്പെടുത്ത ഇൻഷുറൻസ് പോളിസിയിൽ അന്വേഷണം; കേസ് പുതിയ തലത്തിലേക്ക്

വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ മരണത്തിൽ അന്വേഷണം പുതിയ തലത്തിലേക്ക്. മരണത്തിന് എട്ട് മാസം മുമ്പ് ബാലഭാസ്കറിൻ്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയെ കുറിച്ച് സിബിഐ അന്വേഷിക്കുന്നു. പോളിസിയിൽ ചേർത്തിരിക്കുന്നത് ബാലഭാസ്കറിന്റെ മുൻ മാനേജറും സ്വർണക്കടത്ത് കേസിലെ പ്രതിയുമായ വിഷ്ണു സോമസുന്ദരത്തിന്റെ ഫോണ്‍ നമ്പരും ഇമെയിലുമാണ്. വിഷയത്തിൽ എൽഐസി മാനേജർ, ഇന്‍ഷ്വുറന്‍സ് ഡവലപ്പ്‌മെന്റ് ഓഫീസര്‍ എന്നിവരെ സിബിഐ ചോദ്യം ചെയ്തു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയാണ് പോളിസിയുടെ നോമിനി. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍ ശ്രമിച്ചുവെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം. ബാലഭാസ്കറിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെയും സിബിഐ ചോദ്യം ചെയ്തു

ബാലഭാസ്ക്കർ നേരിട്ടെത്തിയാണ് രേഖകള്‍ ഒപ്പിട്ടതെന്നും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മാനേജർ എന്ന നിലയിൽ ബാലാഭാസ്ക്കറാണ് വിഷണുവിൻറെ ഫോണ്‍ നമ്പറും ഇ മെയിൽ അഡ്രസും നൽകിയതെന്നും ഉദ്യോഗസ്ഥർ മൊഴി നൽകി. ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരിക്കുന്നതിനാൽ ഇൻഷുറസ് തുകയായ 93 ലക്ഷം രൂപ എൽഐസി ഇതുവരെ ആർക്കും കൈമാറിയിട്ടില്ല. അതേ സമയം അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയ കെഎസ്ആർടിസി ഡ്രൈവർ അജിയുടെ മൊഴിയും രേഖപ്പെടുത്തി. വാഹനമോടിച്ചത് ആരാണെന്ന് സംശയമുയർന്നത് അജിയുടെ മൊഴിയോടെയാണ്. പച്ച ഷർട്ട് ധരിച്ചയാളാണ് ഡ്രൈവറുടെ സീറ്റിലുണ്ടായിരുന്നതെന്നാണ് അജിയുടെ മൊഴി.

അപകടം നടക്കുമ്പോൾ പച്ച് ഷർട്ട് ധരിച്ചിരുന്നത് ഡ്രൈവർ അർജ്ജുനാണ്. അതെ സമയം വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സുഹൃത്ത് കലാഭവന്‍ സോബി പറയുന്നത് കള്ളമെന്ന് നുണ പരിശോധന റിപോര്‍ട്ട്. പോളിഗ്രാഫ് ടെസ്റ്റില്‍ കലാഭവന്‍ സോബിയും ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍ ആയിരുന്ന അര്‍ജുനും നുണ പറഞ്ഞിരുന്നതായി സിബിഐ പറയുന്നു. അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്ന് പറഞ്ഞ സോബിയുടെ മൊഴി കളവാണെന്നാണ് നുണ പരിശോധന റിപോര്‍ട്ടില്‍ പറയുന്നത്. അപകടം ഉണ്ടാകുന്നതിന് മുന്‍പ് അജ്ഞാതര്‍ ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ല് തകര്‍ത്തിരുന്നുവെന്നും മരണത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നുമാണ് സോബി സിബിഐയോട് പറഞ്ഞത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം നുണ പരിശോധന നടത്തിയത്. ചെന്നൈയിലെയും ഡെല്‍ഹിയിലെയും ഫൊറന്‍സിക് ലാബുകളില്‍ നിന്നുമെത്തിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് സോബിയുടെ നുണ പരിശോധന നടന്നത്. സോബി പറഞ്ഞ റൂബിന്‍ തോമസിനെ സിബിഐ കണ്ടെത്തി. ബാലഭാസ്‌ക്കര്‍ മരിക്കുമ്പോള്‍ റൂബിന്‍ ബംഗളൂരിലായിരുന്നു. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കള്ളക്കടത്ത് സംഘത്തിന് അപകടവുമായി ബന്ധമുണ്ടോയെന്ന പരിശോധന തുടരുന്നുവെന്നും സിബിഐ അറിയിച്ചു.

More in Malayalam

Trending

Recent

To Top