Connect with us

അപകട ശേഷം ആ രണ്ടു പേരുടെയും പെരുമാറ്റം; ആശുപത്രിയിൽനിന്ന് തങ്ങളെ അകറ്റി നിർത്തി ബാലഭാസ്‌കറിന്റെ എടിഎം കാർഡുകൾ, മൊബൈൽ ഫോൺ ഉൾപ്പെടെ തമ്പി കൈവശപ്പെടുത്തി… ബാലുവിന്റെ അച്ഛന്റെ വെളിപ്പെടുത്തലിൽ അമ്പരന്ന് ആരാധകർ

Malayalam

അപകട ശേഷം ആ രണ്ടു പേരുടെയും പെരുമാറ്റം; ആശുപത്രിയിൽനിന്ന് തങ്ങളെ അകറ്റി നിർത്തി ബാലഭാസ്‌കറിന്റെ എടിഎം കാർഡുകൾ, മൊബൈൽ ഫോൺ ഉൾപ്പെടെ തമ്പി കൈവശപ്പെടുത്തി… ബാലുവിന്റെ അച്ഛന്റെ വെളിപ്പെടുത്തലിൽ അമ്പരന്ന് ആരാധകർ

അപകട ശേഷം ആ രണ്ടു പേരുടെയും പെരുമാറ്റം; ആശുപത്രിയിൽനിന്ന് തങ്ങളെ അകറ്റി നിർത്തി ബാലഭാസ്‌കറിന്റെ എടിഎം കാർഡുകൾ, മൊബൈൽ ഫോൺ ഉൾപ്പെടെ തമ്പി കൈവശപ്പെടുത്തി… ബാലുവിന്റെ അച്ഛന്റെ വെളിപ്പെടുത്തലിൽ അമ്പരന്ന് ആരാധകർ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തെ കുറിച്ച് ഇനിയും ദുരൂഹത മാറിയിട്ടില്ല. സിബിഐ അന്വേഷണം ഏറ്റെടുത്തതോടു കൂടി മരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് കൊണ്ട് വരുമെന്ന പ്രതീക്ഷയിലാണ് ബാലുവിന്റെ കുടുംബം. സിബിഐ അന്വേഷണം തുടങ്ങിയത് അപകടത്തിൽ നിന്നും രക്ഷപ്പെട്ട ബാലുവിന്റെ ഭാര്യ ലക്ഷ്മിയിൽ നിന്നായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ലക്ഷ്മിയുടെ മൊഴിയെടുക്കൽ. തിരുവനന്തപുരത്തെ ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് സി.ബി.ഐ. സംഘം മൊഴി രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം സിബിഐ മൊഴി രേഖപ്പെടുത്തിയ ബാലുവിന്റെ അച്ഛനും അമ്മയും കുടുതലും സംശയങ്ങളാണ് പങ്കുവച്ചത്. സിബിഐ. ഡിവൈ.എസ്‌പി. ടി.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാലഭാസ്‌കറിന്റെ അച്ഛൻ കെ.സി. ഉണ്ണി, അമ്മ ശാന്തകുമാരി എന്നിവരുടെ മൊഴിയെടുത്തത്. ഇതിനുമുമ്പുനടന്ന രണ്ട് അന്വേഷണങ്ങളിലും തൃപ്തിയില്ലെന്നും അപകടത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ഉണ്ണി പറഞ്ഞത്. അപകടമരണമെന്ന കണ്ടെത്തലിലാണ് പൊലീസിന്റെ രണ്ട് അന്വേഷണസംഘവും എത്തിയത്. എന്നാൽ, ഇതിൽ വിശ്വാസമില്ല. അപകടത്തെക്കുറിച്ചുള്ള കലാഭവൻ സോബിയുടെ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്നും ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ പറഞ്ഞു. ബാലു അപകടത്തിൽപ്പെട്ടതിൽ പ്രകാശ് തമ്പിയെയും വിഷ്ണുവിനെയും സംശയമുണ്ടെന്നാണ് അച്ഛനും അമ്മയും നൽകിയ മൊഴി. അപകടം ആസൂത്രിതമാണെന്ന് വിശ്വസിക്കുന്നതായും അവർ മൊഴി നൽകി.

പാലക്കാട്ടെ പൂന്തോട്ടം കുടുംബവുമായി ബാലഭാസ്‌കറിന് ചില സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. അപകട ശേഷം പ്രകാശ് തമ്പി, വിഷ്ണു എന്നിവരുടെയും പൂന്തോട്ടം കുടുംബത്തിന്റെയും പെരുമാറ്റം ദൂരൂഹത നിറഞ്ഞതായിരുന്നു. ആശുപത്രിയിൽനിന്ന് തങ്ങളെ അകറ്റി നിർത്താൻ ഇരുവരും ശ്രമിച്ചു. ബാലഭാസ്‌കറിന്റെ എടിഎം കാർഡുകൾ, മൊബൈൽ ഫോൺ ഉൾപ്പെടെ തമ്പി കൈവശപ്പെടുത്തി. തെളിവുകൾ നശിപ്പിക്കാൻ മൊബൈൽഫോൺ ഫോർമാറ്റ് ചെയ്തതായും വിവരം ലഭിച്ചു. വാഹനം ഓടിച്ചത് അർജുനാണെന്ന് ബാലഭാസ്‌കർ പറഞ്ഞിരുന്നു. താനല്ല, ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന് അർജുൻ പിന്നീട് തിരുത്തിയതിലും ദുരൂഹതയുണ്ട്. പാലക്കാട്ടെ ആയുർവേദ ആശുപത്രി നടത്തിപ്പുകാരുമായി ബാലുവിന് പത്ത് വർഷമായി സാമ്പത്തിക ഇടപകളുണ്ടായിരുന്നു. അപകടത്തിൽ അവർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കണം.

ആയുർവേദ ആശുപത്രിക്കാരുടെ ബന്ധുവായ ഡ്രൈവർ അർജുനാണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നത്. ക്ഷേത്രദർശനത്തിനു ശേഷം വിശ്രമിക്കാൻ മുറി ബുക്ക് ചെയ്തിരുന്ന ബാലു തൃശൂരിൽ നിന്ന്തിരുവനന്തപുരത്തേക്ക് എന്തിനാണ് തിടുക്കത്തിൽ യാത്ര തിരിച്ചതെന്നും അന്വേഷിക്കണം.ദീർഘദൂര യാത്രയിൽ ബാലഭാസ്‌കർ വാഹനമോടിക്കാറില്ലെന്നും, അപകട സമയത്തു വാഹനം ഓടിച്ചതു ഡ്രൈവർ അർജുൻ തന്നെയാണെന്നും ബാലുവിന്റെ ഭാര്യ ആവർത്തിച്ചു.

കാറോടിച്ചത് താനാണെന്ന് ആദ്യം പറഞ്ഞ അർജ്ജുൻ, കൊല്ലം മുതൽ വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു. ഏറെക്കാലമായി കുടുംബവുമായി ബാലു അകന്നുകഴിയുകയായിരുന്നു. അടുത്തിടെ എല്ലാവരും യോജിപ്പിലായി. ഇത് സഹിക്കാത്തവർ അപകടത്തിന് പിന്നിലുണ്ടോയെന്ന് സംശയമുണ്ടെന്നും ഉണ്ണി പറഞ്ഞു.

മൊഴി എടുക്കൽ ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ പൂർത്തിയായ ശേഷമേ മറ്റു നടപടികളിലേക്ക് സിബിഐ കടക്കൂ. അതിനിടെ ബാലഭാസ്‌കറെ ബോധരഹിതനായി ആശുപതത്രിയിൽ എത്തിച്ചെന്ന വാദം തള്ളി ഡോ.ഫൈസൽ രംഗത്ത് വന്നിരുന്നു. അപകട ദിവസം ബാലഭാസ്‌കറിനെ ക്വാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ആണ് ഫൈസൽ. ബാലഭാസ്‌കറിനെ മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് എത്തിക്കുമ്പോഴും പിന്നീട് സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോകാനായി ആംബുലൻസിൽ കയറ്റുമ്പോഴും ബാലഭാസ്‌കറിന് ബോധം ഉണ്ടായിരുന്നെന്നും ഫൈസൽ പറഞ്ഞു.

കാറിൽ ഉറങ്ങുന്നതിനിടെ വലിയ ശബ്ദം കേട്ടാണ് ഉണർത്തതെന്ന പറഞ്ഞ ബാലഭാസ്‌കർ ഭാര്യയെയും മകളെയും അന്വേഷിച്ചെന്നും സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ ഫൈസൽ വ്യക്തമാക്കിയിരുന്നു. അപകടത്തെക്കുറിച്ച് ഡോക്ടർ പറഞ്ഞതും നിർണ്ണായകമാണ്. കാഷ്വാലിറ്റി ഡ്യൂട്ടിക്കിടെ പുലർച്ചെയാണ് ഓർത്തോ വിഭാഗത്തിനു മുന്നിൽ ബാലഭാസ്‌കറിനെ കാണുന്നത്. എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തോടു ചോദിച്ചു. കാറിൽ ഉറങ്ങുകയായിരുന്നെന്നും വലിയ ശബ്ദം കേട്ടാണ് ഉണർന്നതെന്നും ബാലഭാസ്‌കർ പറഞ്ഞെന്നും ഡോക്ടർ പറയുന്നു. പുറമേ ഗുരുതരമായ മുറിവുകൾ ശ്രദ്ധയിൽപെട്ടിരുന്നില്ല,അപകടത്തിൽ പരുക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി കരയുന്നുണ്ടായിരുന്നു. ലക്ഷ്മിക്ക് എങ്ങനെയുണ്ടെന്നും ബാലഭാസ്‌കർ ചോദിച്ചു. അവർക്ക് കുഴപ്പമില്ലെന്ന് മറുപടി നൽകി. കുഞ്ഞിനെക്കുറിച്ച് ബാലഭാസ്‌കർ അന്വേഷിച്ചിരുന്നു. എന്നാൽ ഈ ആശുപത്രിയിൽ കൊണ്ടുവന്നിട്ടില്ലെന്ന് മറുപടി നൽകിയതായും അദ്ദേഹം വ്യക്തമാക്കി. കൈകൾ ചലിപ്പിക്കാൻ കഴിയുന്നില്ലെന്നും തളർന്നു പോയെന്നും ബാലഭാസ്‌കർ പറഞ്ഞപ്പോൾ താൻ പരിശോധിച്ചു. സ്‌കാനിങ്ങിന് കൊണ്ടുപോകാൻ തുടങ്ങിയപ്പോഴാണ് ആംബുലൻസുമായി ബന്ധുക്കൾ എത്തിയത്. ആംബുലൻസിലേക്കു കയറ്റുമ്പോഴും ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നതായും ഡോക്ടർ പറയുന്നു.

2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. തൃശൂര്‍ വടക്കുംനാഥന്‍ ക്ഷേത്രത്തില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ തിരുവനന്തപുരം പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപിനു സമീപത്തു വച്ചാണ് അപകടം നടന്നത്. 2018 സെപ്റ്റംബര്‍ 25ന് മംഗലാപുരം പൊലീസ് റജിസ്റ്റര്‍ ചെയ്‌ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ബാലഭാസ്കറിന്റെ പിതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചതോടെയാണ് കേസ് സി.ബി.ഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

More in Malayalam

Trending

Recent

To Top