
Malayalam
താര ജോഡികളുടെ ലൊക്കേഷനിലെ പ്രണയ നിമിഷങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് കമല്‍
താര ജോഡികളുടെ ലൊക്കേഷനിലെ പ്രണയ നിമിഷങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് കമല്‍
Published on

ബിജു മേനോന്സംയുക്ത താര ജോഡികളുടെ ലൊക്കേഷനിലെ പ്രണയ നിമിഷങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകന് കമല്‍. കമല്‍ സംവിധാനം ചെയ്ത ‘മേഘമല്‍ഹാര്‍’ എന്ന സിനിമയില്‍ അഭിനയിക്കുമ്ബോഴാണ് ബിജു മേനോന് സംയുക്ത പ്രണയ ബന്ധം കൂടുതല്‍ ദൃഡമാകുന്നത്.
‘ലെനിന് രാജേന്ദ്രന്റെ ‘മഴ’ എന്ന സിനിമയ്ക്ക് ശേഷം ബിജുവും സംയുക്തയും നേരെ വരുന്നത് എന്റെ സിനിമയുടെ ലൊക്കേഷനിലേക്കാണ്. മഴ എന്ന ചിത്രത്തില്‍ അവര്‍ ഒന്നിച്ചുള്ള സീനുകള്‍ കുറവാണ്. പക്ഷെ ബിജു എന്നോട് പറഞ്ഞത് അറിയാതെ ഒരു ഇഷ്ടം ആ സമയത്ത് സംയുക്തയോട് തോന്നിയിരുന്നു എന്നാണ്. പക്ഷെ ‘മേഘമല്‍ഹാര്‍’ എന്ന സിനിമയില്‍ എത്തിയപ്പോള്‍ ആ കഥയുടെ മൂഡ് ഇവരുടെ പ്രണയത്തെ ഭയങ്കരമായി സഹായിച്ചു. ബിജുമേനോന്റെയും സംയുക്തയുടെയും പ്രണയം എനിക്ക് മേഘമല്‍ഹാറിന്റെ ലൊക്കേഷനില്‍ വച്ച് തന്നെ മനസിലായിരുന്നു. ബസില്‍ ഇവര്‍ രണ്ട് പേരും ഇരിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ഒരു സീറ്റില്‍ ബിജുവും സംയുക്തയും ഇരിക്കുന്നു, ഞങ്ങള്‍ ദൂരെ പുറത്ത് ക്യാമറ വച്ചിരിക്കുകയാണ്. ഞാന്‍ ഫ്രെയിം നോക്കാനായിട്ട് ക്യാമറയില്‍ കൂടി സൂം ചെയ്തു നോക്കുമ്ബോള്‍ ഇവര്‍ രണ്ടുപേരും തമ്മിലുള്ള നോട്ടത്തില്‍ എനിക്ക് കാര്യം പിടികിട്ടി’. കമല്‍ പറയുന്നു.
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...