ഇനി ബിലഹരിയുടെ ‘പോരാട്ടം: അള്ള് രാമേന്ദ്രനായി ചാക്കോച്ചൻ.
Published on

‘അള്ള് രാമേന്ദ്രന്’ ഇത് ബിലഹരിയുടെ പരിശ്രമം അല്ല ‘പോരാട്ട’മാണ് . വർണ്ണ്യത്തിൽ ആശങ്കയ്ക്ക് ശേഷം ആഷിഖ് ഉസ്മാനും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. ‘അള്ള് രാമേന്ദ്രൻ ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 25000 രൂപയ്ക്ക് പോരാട്ടം എന്ന സിനിമ ഒരുക്കി സിനിമ ലോകത്തെ ഞെട്ടിക്കാൻ ശ്രമിച്ച ബിലഹരിയാണ്.
അള്ള് രാമേന്ദ്രന് എന്ന കഥാപാത്രവുമായി കുഞ്ചാക്കോ ബോബൻ തന്നെയായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ‘ഈ പാവം ഞാൻ’ അള്ള് രാമേന്ദ്രന് എന്ന് പറഞ്ഞ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് മലയാളത്തിന്റെ എക്കാലത്തെയും പ്രിയങ്കരനായ കുഞ്ചാക്കോ ബോബനാണ്.
ജിംഷി ഖാലിദ് ക്യാമറ കൈകകാര്യം ചെയുന്ന ചിത്രത്തിന്റെ സംഗീതസംവിധാന നിര്‍വഹിക്കുന്നത് ഷാൻ റഹ്മാനാണ്. വളരെ കുറഞ്ഞ ചിലവില്‍ സിനിമയൊരുക്കി ശ്രദ്ധേയനായ സംവിധായകനാണ് ബിലഹരി. വെറും ഇരുപത്തയ്യായിരം രൂപയ്ക്ക് പോരാട്ടം എന്ന സിനിമ പൂര്‍ത്തിയാക്കിയാണ് ബിലഹരി ശ്രദ്ധ നേടുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സജിൻ ചെറുകയിൽ , വിനീത് വാസുദേവൻ , ഗിരീഷ് തുടങ്ങിയവരാണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...