ഇടവേളക്ക് ശേഷം സംവൃത സുനിൽ തിരിച്ചുവരുന്നു !
Published on
കുറഞ്ഞ കാലയളവ് കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് സംവൃത സുനിൽ. വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുന്ന സംവൃതയെ മലയാളികൾ ഏറെ പ്രതീക്ഷയിൽ ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ട്.
മികച്ച അവസരം തേടിയെത്തിയാല്‍ സിനിമയിലേക്ക് തിരിച്ചുവരുമെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ച് വരവിനുള്ള തയ്യാറെടുപ്പിലാണ് താരം എന്ന സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എന്നാൽ താരം തിരിച്ചു വരുന്നത് സിനിമയിലേക്ക് അല്ല മറിച്ച് ടെലിവിഷൻ പരിപാടിയിലേക്കാണ് . സംവൃത തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ഗുരുവായ ലാല്‍ജോസിന് വേണ്ടിയാണ് താരം ഈ ദൗത്യം ഏറ്റെടുത്തിട്ടുള്ളത്. പരിപാടിയുടെ പ്രമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു.
‘സംവൃത സുനിലെന്ന പേര് മലയാള സിനിമയിലേക്ക് ചേര്‍ത്ത് വെച്ച ലാല്‍ജോസിനൊപ്പമാണ് താന്‍ ഇത്തവണ എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹത്തിലൂടെ തന്നെയാണ് താന്‍ തിരിച്ചുവരുന്നത്’. മഴവില്‍ മനോരമയിലെ നായികനായകന്‍ എന്ന പരിപാടിയിലൂടെയാണ് താരം തിരിച്ചെത്തുന്നത്. വിവാഹ ശേഷം അമരിക്കയിലേക്ക് ചേക്കേറിയ താരം അഭിനയത്തോട് ബൈ പറയുകയായിരുന്നു. ഭര്‍ത്താവ് അഖിലിനും മകനുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിച്ചുവരുന്നതിനിടയിലാണ് താരം വിവാഹമോചിതയാകുന്നുവെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ അത്തരത്തിലൊരു സംഭവമേയില്ലെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തുവന്നതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്.
Continue Reading
You may also like...
Related Topics:Samvritha Sunil