
Malayalam
‘തിരക്കഥ പോര’; തെലുങ്ക് ‘ലൂസിഫറി’ന്റെ സംവിധായകനെ മാറ്റി ചിരഞ്ജീവി?
‘തിരക്കഥ പോര’; തെലുങ്ക് ‘ലൂസിഫറി’ന്റെ സംവിധായകനെ മാറ്റി ചിരഞ്ജീവി?

മലയാളം ചിത്ര ലൂസിഫര്‍ തെലുങ്കില്‍ റീമേക്ക് ചെയ്യുന്നു എന്നറിഞ്ഞത് മുതല്‍ നിരവധി റൂമറുകള്‍ ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നു.രംഗസ്ഥലം, ആര്യ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സുകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുക എന്നായിരുന്നു തുടക്കത്തില്‍ കേട്ടിരുന്നത്. പിന്നീട് സാഹൊ സംവിധായകന് സുജീതിന്റെ പേരാണ് ലൂസിഫര്‍ തെലുങ്ക് റീമേക്ക് ഡയറക്ടറുടെ സ്ഥാനത്ത് പറഞ്ഞുകേട്ടിരുന്നത്. ഇപ്പോഴിതാ അദ്ദേഹത്തെയും ചിരഞ്ജീവി പ്രോജക്ടില്‍ നിന്ന് നീക്കുകയാണെന്ന് വാര്‍ത്തകള്‍ വരുന്നു.
മുരളി ഗോപി ഒരുക്കിയ ഒറിജിനല്‍ തിരക്കഥ തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ കണ്ട് ആവശ്യമായ ഭേദഗതികളോടെയായിരിക്കും തെലുങ്കില്‍ എത്തുക. എന്നാല്‍ സുജീത് നല്കിയ ഫൈനല്‍ ഡ്രാഫ്റ്റില്‍ ചിരഞ്ജീവി ഒട്ടും തൃപ്തനല്ലെന്നും ആയതിനാല്‍ പ്രോജക്ടില്‍ നിന്നും അദ്ദേഹത്തെ മാറ്റിയേക്കുമെന്നും എന്റര്ടെയ്ന്മെന്റ് വെബ്സൈറ്റ് ആയ പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
സുജീതിന്റെ സ്ഥാനത്തേക്ക് മറ്റൊരു സംവിധായകന് വരുമെന്നും. ബണ്ണിയും ബദ്രിനാഥുമൊക്കെ ഒരുക്കിയ വി വി വിനായകിന്റെ പേരാണ് ലൂസിഫര്‍ തെലുങ്ക് റീമേക്ക് സംവിധായകനായി പുതുതായി കേള്‍ക്കുന്നത്. കഴിഞ്ഞ മൂന്നു മാസങ്ങളായി സുജീത് ലൂസിഫര്‍ തെലുങ്ക് റീമേക്കിനു വേണ്ട തിരക്കഥയുടെ പണിപ്പുരയിലായിരുന്നെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
about lucifer movie
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...