
Malayalam
പച്ചയായ ലൈംഗികതൊഴിലാളിയുടെ ജീവിതം, അവളുടെ രാവുകൾ മകനെയുംമകളെയും കാണിച്ചു; ഒടുവിൽ സംഭവിച്ചത്!
പച്ചയായ ലൈംഗികതൊഴിലാളിയുടെ ജീവിതം, അവളുടെ രാവുകൾ മകനെയുംമകളെയും കാണിച്ചു; ഒടുവിൽ സംഭവിച്ചത്!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സീമ. സംവിധായകൻ ഐ വി ശശിയുമായുള്ള വിവാഹത്തിന് ശേഷം സീമ സിനിമയിൽ നിന്നും മാറി നിന്നു. അവളുടെ രാവുകൾ എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമ ജീവിതം തുടങ്ങിയത്. അവളുടെ രാവുകൾ’ എന്ന സിനിമയിൽ രാജി എന്ന ലൈംഗിക തൊഴിലാളിയുടെ വേഷമാണ് തന്റെ 19ാം വയസിൽ സീമ അവതരിപ്പിച്ചത്. പല നടിമാരും ചെയ്യാൻ മടിച്ച കഥാപാത്രത്തെ തന്റേടത്തോടെ സീമ ഏറ്റെടുക്കുകയായിരുന്നു. കരിയർ തന്നെ മാറ്റിമറച്ച ചിത്രമായി അത് മാറി. ഇപ്പോഴിതാ ചിത്രം മക്കൾക്കൊപ്പമിരുന്ന് കണ്ടിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് സീമ. മോനേയും മോളേയും അത് കാണിച്ചിരുന്നു. രാഗേന്ദു കിരണങ്ങൾ എന്ന് പാട്ട് അവർക്ക് ഏറെയിഷ്ടമാണ്. അതിലെ മൂവ്മെൻസുമെന്നും സീമ പറയുന്നു.
മലയാളത്തിൽ ആദ്യമായി ഏ ഗ്രേഡ് സർട്ടിഫിക്കറ്റ് (അഡൽസ് ഒൺലി) ലഭിച്ച ചിത്രവുമാണ് അവളുടെ രാവുകൾ. ഒരു ലൈംഗികതൊഴിലാളിയുടെ ജീവിതവും അവളെ ചുറ്റിയുള്ള സമൂഹത്തിൽ അവളുടെ ജീവിതം ഉണ്ടാക്കുന്ന തരംഗങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അക്കാലത്തെ മറ്റ് മലയാളചലച്ചിത്രങ്ങളെ അപേക്ഷിച്ച് നഗ്നതാപ്രദർശനം ഈ ചിത്രത്തിൽ കൂടുതൽ ആയിരുന്നു. ലൈംഗികത പ്രധാന കഥാതന്തുവായി വരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ടായിരുന്നു. ഇറങ്ങിയ സമയത്ത് അശ്ലീലചിത്രമെന്ന് മുദ്ര കുത്തപ്പെട്ടെങ്കിലും പിന്നീട് ഗൗരവമായ സ്ത്രീപക്ഷ വായനയ്ക്കു വിധേയമാവുകയും മികച്ച ചലച്ചിത്രമാണ് അതെന്ന് വിലയിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്.
ചിത്രത്തിലേക്ക് നായികയായി പലരേയും പരിഗണിച്ചിരുന്നു. പെട്ടെന്നൊരു സുപ്രഭാതത്തിലാണ് ശശിയേട്ടൻ നീയാണ് ഈ ചിത്രത്തിലെ നായികയെന്ന് പറയുകയായിരുന്നു. മേക്കപ്പ് ടെസ്റ്റ് കഴിഞ്ഞപ്പോൾ കൊള്ളില്ലെന്നായിരുന്നു പറഞ്ഞത്. അതിൽ ഒരു ഫോട്ടോ മാത്രമായിരുന്നു നല്ലത്. വൈകുന്നേരം നീ തലയൊക്കെ എണ്ണയിട്ട് വരാനായി പറഞ്ഞു . അദ്ദേഹം തന്നെ ഫോട്ടോ എടുത്തു.വൈകുന്നേരം റഷസ് നോക്കിയിട്ടേ സീമ ഇതിൽ അഭിനയിക്കുന്നുണ്ടോയെന്ന് പറയുന്നുള്ളൂ. ഇത് കേട്ടപ്പോൾ ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു. ഡാൻസറെ നടിയാക്കിയതിൽ പലർക്കും നീരസമുണ്ടായിരുന്നെന്നും സീമ പറയുന്നു
പിന്നീട് അഭിനയപ്രധാന്യമുള്ള നിരവധി വേഷങ്ങൾ സീമയെ തേടിയെത്തി. കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ചുരുക്കം ചില നടിമാരിൽ ഒരാൾ കൂടിയാണ് സീമ. അതോടൊപ്പം തന്നെ ഗ്ലാമർ വേഷങ്ങളിലും തിളങ്ങി. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം രണ്ടു തവണ ലഭിച്ചിട്ടുമുണ്ട്. അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയേ, അനുബന്ധം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്ക്കാരങ്ങൾ നേടിയത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സ്റ്റാൻഡ് അപ്പ് ആണ് ഒടുവിൽ സീമ അഭിനയിച്ച ചലച്ചിത്രം.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...