
Malayalam
അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ്; ഞെട്ടലോടെ ആരാധകർ
അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ്; ഞെട്ടലോടെ ആരാധകർ

അമിതാഭ് ബച്ചനു കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് തന്റെ ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്. രാത്രി ട്വിറ്ററിലൂടെ താരം ഇതേക്കുറിച്ച് ആരാധകരെ അറിയിച്ചു. നിലവില്‍ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.’
കോവിഡ് പരിശോധന ഫലം പോസിറ്റിവാണ്. ആശുപത്രിയിലേക്ക് മാറ്റി. കുടുംബാഗംങ്ങളും ജീവനക്കാരും പരിശോധനക്ക് വിധേയരായിട്ടുണ്ട്.ഫലത്തിനായി കാത്തിരിക്കുന്നു. കഴിഞ്ഞ 10 ദിവസങ്ങളുമായി എന്നെ ബന്ധപ്പെട്ടിട്ടുള്ളവരെല്ലാം പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’ ബച്ചന് ട്വീറ്റ് ചെയ്തു.
അമിതാഭ് ബച്ചന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും കൊവിഡ് 19 സ്ഥിരികരിച്ചു. ആദ്യം ബിഗ് ബിയുടെ ടെസ്റ്റ് മാത്രമായിരുന്നു പോസിറ്റീവായത്. തുടർന്ന് താരത്തെ മുംബൈയിലെ നാനവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് അഭിഷേക് ബച്ചന്റെ ഫലം പുറത്തു വന്നത്. താരം ഇത് ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
അഭിഷേക് ബച്ചന്റെ ട്വീറ്റ് ഇങ്ങനെ.. ഇന്ന് തനിയ്ക്കും അച്ഛനും കൊവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളോടെയാണ് ഞങ്ങളെ മുംബൈ നാനവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാ അധികാരികളെയും ഇത് അറിയിച്ചിട്ടുണ്ട് . ഞങ്ങളുടെ കുടുംബാംഗങ്ങളേയും സ്റ്റാഫിനെയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കുകയും ചെയ്തു പരിഭ്രാന്തരാകാതെ ശാന്തത പാലിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നന്ദി- അഭിഷേക് ട്വിറ്ററിൽ കുറിച്ചു.
മമ്മൂട്ടി, ദുൽഖർ സൽമാൻ, സോനം കപൂർ , മോഹൻലാൽ,, ധനുഷ്, മഹേഷ് ബാബു, ശരത് കുമാർ, , ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പത്താൻ,സുരേഷ് റയ്ന, ശോയ്ബ് അഖ്തർ, ആകാശ് ചോപ്ര തുടങ്ങിയ താരങ്ങൾ ബച്ചന് അതിവേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് എത്തിയിട്ടുണ്ട്. ബച്ചന്റെ ട്വീറ്റിന് താഴെയാണ് താരങ്ങൾ കമന്റ് ചെയ്തത്. ആരാധകരും രാഷ്ട്രീയ നേതാക്കന്മാരും ബച്ചന് വേണ്ടി പ്രാർഥനയുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം ബച്ചന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതർ പറയുന്നു, നിലവിൽ നാനാവതി ആശുപത്രിയിലെ റെസ്പിറേറ്ററി ഐസൊലേഷന്‍ യൂണിറ്റിലാണ് താരങ്ങൾ ഇപ്പോഴുള്ളത്,
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...
ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു....
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, സിലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് സീമ വിനീത്. സോഷ്യൽ മീഡിയകളിൽ സജീവമായ സീമ തന്റെ...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...