Connect with us

വിധുവിന് ഒരു സ്ത്രീയെന്നോ ഫെമിനിസ്റ്റ് എന്നോ നിലയ്ക്ക് WCC വിട്ട് പോകാൻ കഴിയില്ല ; പ്രതികരണവുമായി റിമ കല്ലിങ്കൽ

Malayalam

വിധുവിന് ഒരു സ്ത്രീയെന്നോ ഫെമിനിസ്റ്റ് എന്നോ നിലയ്ക്ക് WCC വിട്ട് പോകാൻ കഴിയില്ല ; പ്രതികരണവുമായി റിമ കല്ലിങ്കൽ

വിധുവിന് ഒരു സ്ത്രീയെന്നോ ഫെമിനിസ്റ്റ് എന്നോ നിലയ്ക്ക് WCC വിട്ട് പോകാൻ കഴിയില്ല ; പ്രതികരണവുമായി റിമ കല്ലിങ്കൽ

വനിതാകൂട്ടായ്മയായ ഡബ്ല്യു സിസി യിൽ നിന്ന് സംവിധായിക വിധു വിൻസെന്റ് പുറത്ത് പോയത്
വലിയ വിവാദങ്ങളാണ് ഉണ്ടായത്. ഇപ്പോഴിതാ വിധു വിൻസെന്റിന്റെ പിന്മാറ്റത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കൽ. ട്രൂ കോപ്പി തിങ്കിന്റെ മനില സി മോഹൻ നടത്തിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

റിമയുടെ വാക്കുകൾ
ഒരു കോൺഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റുള്ള ആളുകളുമായി WCC അംഗങ്ങൾ എങ്ങനെ വർക്ക് ചെയ്യും എന്ന ആശങ്ക ഞങ്ങൾക്കെല്ലാം ഉണ്ടായിരുന്നു. ലോകം മുഴുവനുമുള്ള സ്ത്രീകൾ, തങ്ങൾക്കുനേരെ നടന്ന ലൈംഗിക ആക്രമണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു കൊണ്ടിരിക്കുന്ന സമയത്ത് ഇവിടത്തെ സിനിമകളിൽ #metoo മൂവ്മെന്റിനെ പരിഹസിക്കുന്ന രീതിയിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സർവൈവറിനെ പരിഗണിക്കുക പോലും ചെയ്യാതെ ആ കേസിലെ മുഖ്യ കുറ്റാരോപിതനെ വെച്ചു കൊണ്ട് വലിയ ബാനറിനു കീഴിൽ സിനിമ അനൗൺസ് ചെയ്തിട്ടുണ്ട്. വലിയൊരു ലൈംഗിക ആക്രമണ കേസ് നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു ട്രേഡ് യൂണിയൻ പ്രസിഡൻറിന്റെ, സിനിമാ സംഘടനാ നേതാവിന്റെ ഭാഗത്തു നിന്നുണ്ടായ ഈ നീക്കം ഞങ്ങളെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ വളരെ ശക്തമായ നിലപാടെടുത്തിട്ടുള്ളവരാണ് വിധുവും ഞങ്ങളും. അതേ സമയം വിധുവിനോട് ആരുടെയെങ്കിലുമൊപ്പം വർക്ക് ചെയ്യരുത് എന്ന് ഞങ്ങൾ ആവശ്യപ്പെട്ടു എന്ന് പറഞ്ഞ് ഉണ്ടാക്കിയെടുക്കുന്ന നരേറ്റീവുകളെല്ലാം തെറ്റാണ്. അത് കളവാണ്.
ഇൻഡസ്ട്രിയിൽ ആർക്കും ആരുടെ കൂടെയും വർക്ക് ചെയ്യാം. അത്ര ചെറിയ ഇൻഡസ്ട്രിയാണ് നമ്മുടേത്. വിധുവിന് അവരുടെ പ്രൊഡ്യൂസർക്കൊപ്പം വർക്ക് ചെയ്യാനുള്ള ചോയ്സിനെ WCC ചോദ്യം ചെയ്തു എന്ന ആരോപണം തെറ്റാണ്. എന്നാൽ സ്റ്റാന്റപ്പിന്റെ പോസ്റ്ററിൽ അദ്ദേഹത്തിന്റെ പേര് കണ്ടപ്പോൾ അകത്തു നിന്നും പുറത്തു നിന്നും ചോദ്യങ്ങൾ ഉയർന്നിരുന്നു. ഞങ്ങൾക്ക് വിധുവിന്റെ വേർഷൻ അറിയണമായിരുന്നു. അത് സംഘടനയ്ക്കുള്ള വിശദീകരണം എന്ന നിലയിലല്ല. കൂടെ പ്രവർത്തിച്ച, എന്ത് വില കൊടുത്തും അവർ വിജയിക്കണം എന്ന് ആഗ്രഹിച്ച സ്ത്രീകൾ എന്ന നിലയിൽ. അത് തന്നെയാണ് പറഞ്ഞത്, അങ്ങനെ പാർവതിയും സിദ്ദിഖും ഒരുമിച്ച് അഭിനയിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടില്ല. പാർവതിയോടും പറഞ്ഞിട്ടില്ല, വിധുവിനോടും പറഞ്ഞിട്ടില്ല. ഒരിക്കലും WCC അങ്ങനെ പറയുകയും ഇല്ല. വരിസംഖ്യയോ മെമ്പര്‍ഷിപ്പ് ഫീയോ ഒന്നുമില്ലാത്ത ഒരു കലക്ടീവ് മാത്രമാണ് WCC. എന്നാല്‍ പോലും ഒരു സംഘടനയുടെ ഭാഗമാകുമ്പോള്‍ അതിലെ ഓരോരുത്തരെയും empower ചെയ്യണം. അതില്‍നിന്ന് എന്തെങ്കിലും ബെനിഫിറ്റ് ഉണ്ടാവണം. അതില്‍ നിന്ന് അറ്റ്‌ലീസ്റ്റ് എന്തെങ്കിലും solace എങ്കിലും ഉണ്ടാകണം. അല്ലാതെ ഒരാളുടെ പണി കളയാനോ, അയാള്‍ അവിടെ പോകരുത്, ഇവിടെ പോകരുത് എന്ന് പറയാനോ ആയിരിക്കരുത്. സംഘടനകൊണ്ടെന്തെങ്കിലും ഗുണം ഉണ്ടാകേണ്ടേ. അല്ലാതെ പിന്നെ എന്തിനാണ്! WCC has never raised such a mandate at any point to any of its member. So this is extremely shocking to hear from Vidhu that she felt interrogated. തീര്‍ച്ചയായിട്ടും വിധുവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. മുമ്പേ പാര്‍വ്വതിയും മറ്റ് WCC അംഗങ്ങളും വിധുവിനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ട്, നിരന്തരം. പോയാല്‍ പൊക്കോട്ടേയെന്ന് വിചാരിക്കാന്‍ പറ്റുന്നയാളല്ല വിധു. ഞങ്ങള്‍ക്ക് അത്രയും ഇമ്പോര്‍ട്ടന്റായിരുന്നു ആ സിസ്റ്റര്‍ഹുഡ്. നമ്മള്‍ ഒരിക്കലും എക്‌സ്പീരിയന്‍സ് ചെയ്യാത്ത ഒരു സിസ്റ്റര്‍ഹുഡായിരുന്നു അത്. അത് ബ്രേക്ക് ചെയ്യുന്നതിലാണ് എനിക്ക് വിഷമം. വ്യക്തിയല്ല സംഘടന എന്ന് പറയുമ്പോഴും ഇതെനിക്ക് പേഴ്സണലുമാണ്. വിധു റസിഗ്നേഷൻ അയച്ച സമയത്ത് ഞാൻ വിളിച്ച് സംസാരിച്ചിട്ടുണ്ട്, ഇനിയും സംസാരിക്കും. ഞാൻ ഒരിക്കലും കരുതുന്നില്ല, വിധുവിന് ഒരു വ്യക്തിയെന്ന നിലയ്ക്ക് സ്ത്രീയെന്ന നിലയ്ക്ക്, ഫെമിനിസ്റ്റ് എന്ന നിലയ്ക്കും WCC വിട്ട് പോകാൻ പറ്റും എന്ന്. WCCയെ ബിൽഡ് ചെയ്തതിൽ വിധുവിന്റെ കോൺട്രിബ്യൂഷൻ ഒരിക്കലും മായ്ച് കളയാൻ പറ്റില്ല. ആഴത്തിലുള്ള വേദനയുടേതായ ഒരു പരിസരത്തുനിന്നു കൂടിയാണ് വിധു ഇപ്പോൾ സംസാരിക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

More in Malayalam

Trending

Recent

To Top