
Malayalam
പ്രാഥമിക വിദ്യാഭ്യാസം മാത്രമായിരുന്നു രക്ഷിതാക്കളുടെ ആഗ്രഹം; വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് വെളിപ്പെടുത്തി ദീപിക
പ്രാഥമിക വിദ്യാഭ്യാസം മാത്രമായിരുന്നു രക്ഷിതാക്കളുടെ ആഗ്രഹം; വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് വെളിപ്പെടുത്തി ദീപിക

ബോളിവുഡ് സൂപ്പര്‍ താരദമ്പതികളാണ് ദീപികയും, രണ്‍വീറും. തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് വെളിപ്പെടുത്തി ദീപിക
‘ഞാന്‍’ പഠിച്ചത് പന്ത്രണ്ടാം ക്ലാസ് വരെയാണ്. പ്രാഥമിക വിദ്യാഭ്യാസം നേടണമെന്ന് മാത്രമാണ് രക്ഷിതാക്കള്‍ ആഗ്രഹിച്ചത്. അതു കഴിഞ്ഞ് മോഡലിങ്ങിലേക്ക് തിരിഞ്ഞു. ഇതിനിടയില്‍ വിദൂര വിദ്യാഭ്യാസം വഴി ഡിഗ്രി നേടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സ്കൂള്‍ കാലത്ത് അക്കാദമിക് തലത്തില്‍ മികച്ച വിദ്യാര്‍ത്ഥിയായിരുന്നില്ല. ഇന്റര്‍ സ്കൂള്‍ മത്സരങ്ങളിലും കായിക മത്സരങ്ങളിലുമായിരുന്നു താത്പര്യം. അക്കാദമിക്സ് എനിക്ക് വെറുപ്പായിരുന്നു. അതൊരിക്കലും എന്റെ പാഷനായിരുന്നില്ലെന്നും താരം വ്യക്തമാക്കി.
എനിയ്ക്ക് പരീക്ഷകളും ടെസ്റ്റുകളും ഒരിക്കലും വഴങ്ങുമായിരുന്നില്ല. ശരാശരിയോ അല്ലെങ്കില്‍ അതിന് താഴെയോ ഉള്ള വിദ്യാര്‍ത്ഥി മാത്രമായിരുന്നു ഞാന്‍. സ്കൂളില്‍ എന്റെ സുഹൃത്തുക്കള്‍ മുന്‍ നിരയിലെത്താന്‍ മത്സരിക്കുമ്ബോള്‍ ഞാന്‍ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുകയായിരുന്നു. ഒരിക്കലും ഞാന്‍ മികച്ച വിദ്യാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടിട്ടില്ല. കൂട്ടുകാരികള്‍ മികച്ച വിദ്യാര്ത്ഥികളാകുന്നതില് തിരക്കിലായിരുന്നു. ഇന്ദിരാ ഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റി വഴി ഡിഗ്രി നേടാന്‍ ശ്രമിച്ചിരുന്നു. ആദ്യ പരീക്ഷയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ പഠനം എനിക്ക് പറ്റിയ പണിയല്ലെന്ന് തിരിച്ചറിഞ്ഞു. പത്തും പന്ത്രണ്ടും പാസായത് തന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. ഒരു വ്യക്തിയെ നിര്‍വചിക്കുന്നത് അയാളുടെ വിദ്യാഭ്യാസ യോഗ്യതയല്ല’ ദീപിക വ്യക്തമാക്കുന്നു.
യൂട്യൂബില്‍ പുറത്തിറങ്ങിയ ബാച്ച് ഓഫ് 2020 എന്ന ഡോക്യുമെന്ററിയിലാണ് താരം തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. ആന്റോ ഫിലിപ്പാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. വിദ്യാഭ്യാസത്തെ കുറിച്ചും കോളേജ് ജീവിതത്തെ കുറിച്ചും പ്രമുഖ താരങ്ങള്‍ പറയുന്നതാണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിയ്ക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് മലയാള താരസംഘടനയായ അമ്മ നേരിട്ടത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും കലാഭവൻ മണിയും തമ്മിൽ. സുഹൃത്ത് എന്നതിനേക്കാളുപരി ഒരു സഹോദരനെന്ന പോലെ നിന്നിരുന്ന താരമാണ് കലാഭവൻ...
ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന് പിന്നാലെ വന്ന ആരോപണങ്ങൾക്കും പിന്നാലെ മലയാള താര സംഘടനയായ അമ്മ പിരിച്ചു വിട്ടിരുന്നത് വലിയ വാർത്തയായിരുന്നു....
ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിൻ്റെ എല്ലാ ഘടകങ്ങളും കോർത്തിണക്കി പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. ജൂൺ ആറിന്...
മലയാളത്തിന്റെ സ്വന്തം താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മലയാള സിനിമയുടെ നെടും തൂണുകൾ എന്നാണ് ഇവരെ വിശേഷിപ്പിക്കാറുള്ളതും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ...