കസ്തൂരിമാൻ എന്ന സീരിയലിലുടെ കാവ്യയായി എത്തി മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു റബേക്ക സന്തോഷ്. ഇരുപത്തിയൊന്നുകാരിയായ കാവ്യ വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ രംഗത്ത് എത്തിയ ഒരാളാണ്.
9 ൽ പഠിക്കുമ്പോഴാണ് തിരുവമ്പാടിതമ്പാൻ എന്ന സിനിമ റബേക്ക ചെയുന്നത്. ഡിഗ്രി ആദ്യ വർഷം പഠിക്കുന്ന സമയത്താണ് ‘നീർമാതളം’ എന്ന സീരിയൽ ചെയ്യുന്നത് അതിനടുത്ത വർഷമാണ് കസ്തൂരിമാനിൽ എത്തുന്നത്.
ഇന്നും റബേക്ക എന്ന പേരിനേക്കാൾ കാവ്യ എന്ന് പറഞ്ഞാലാകും പ്രേക്ഷകർക്ക് കൂടുതൽ അറിയുക. അത്രമേൽ വിജയം നേടിയ സീരിയൽ ആണ് കസ്തൂരിമാൻ. കുറച്ചു നാൾ മുൻപ് റബേക്ക തന്റെ കാമുകനെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് പരിചയപെടുത്തിയിരുന്നു. സിനിമ സംവിധായകനായ ശ്രീജിത്ത് വിജയനാണ് റബേക്കയ്യുടെ ഭാവി ജീവിത പങ്കാളി.
നാലു വർഷമായി തങ്ങൾ പ്രണയത്തിലാണെന്നും മിഴി രണ്ടിലും എന്ന സീരിയലിന്റെ വർക്കിനിടയിലാണ് തങ്ങൾ പരിചയപ്പെടുന്നതെന്നും റബേക്ക അന്ന് പറഞ്ഞിരുന്നു.
കുഞ്ചാക്കോ ബോബൻ, അതിഥി രവി എന്നിവർ വേഷമിട്ട കുട്ടനാടൻ മാർപ്പാപ്പ, നമിത പ്രമോദ്, ബിബിൻ ജോർജ് ചിത്രം മാർഗം കളി എന്നി സിനിമകൾ ഒരുക്കിയ ഒരാളാണ് ശ്രീജിത്ത്. സീരിയൽ രംഗത്ത് നിന്നുമാണ് ശ്രീജിത്ത് സിനിമയിൽ എത്തുന്നത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...