
Malayalam
ഒരിക്കൽ ശ്രീദേവിയും ഞാനും പതിവില്ലാതെ കെട്ടിപിടിച്ചു.. കുറച്ചു നേരം ആ ആലിംഗനം നീണ്ടു കമലഹാസന്റെ വെളിപ്പെടുത്തൽ
ഒരിക്കൽ ശ്രീദേവിയും ഞാനും പതിവില്ലാതെ കെട്ടിപിടിച്ചു.. കുറച്ചു നേരം ആ ആലിംഗനം നീണ്ടു കമലഹാസന്റെ വെളിപ്പെടുത്തൽ

ശ്രീദേവിയും കമലഹാസനും സിനിമാലോകത്ത് എഴുതിവയ്ക്കപ്പെട്ട അനശ്വര നടിയും നടനുമാണ്. ഒരുപാട് സിനിമകളില്‍ താര ജോഡികളായി എത്തിയ ഇരുവരും സിനിമ ലോകത്തിന് ഒരുപാട് സംഭാവനകളും നല്‍കിയിട്ടുണ്ട്.
നിരവധി അവാര്‍ഡുകള്‍ വാങ്ങികൂടിയ ശ്രീദേവിയുടെ അപ്രതീക്ഷിത മരണം ഇന്നും സിനിമ ലോകത്തിന് വിട്ടുമാറിയിട്ടില്ല. ഇരുപതാമത് ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ കമലഹാസന് ശ്രീദേവിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
താന്‍ ആദ്യമായി ശ്രീദേവിയെ കാണുന്നത് 1976 ല്‍ മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് 13 വയസ്സ് പ്രായം മാത്രമുള്ള ശ്രീദേവിക്കൊപ്പം അഭിനയിച്ച ഇരുവരും പിന്നീട് നല്ല സുഹൃത്തുക്കളായി മാറി.
അതിന് ശേഷം 28 ചിത്രങ്ങളില്‍ താര ജോഡികളായി അഭിനയിച്ചെന്നും കമലഹാസന് പറയുന്നു. ഒരു ചെറിയ പെണ്ണ് കുട്ടിയായി വന്ന ശ്രീദേവി പിന്നീട് വലിയ ഒരു നടിയായി മാറുന്നത് തന്റെ കണ്മുന്നില് വെച്ചായിരുന്നു അതില്‍ തനിക്ക് അഭിമാനം തോന്നിയിട്ടുണ്ടെന്നും വികാരഭരിതനായി കമലഹാസന് പറയുന്നു.
ഇരുവരും തമ്മിലുള്ള അടുപ്പം കണ്ട് ശ്രീദേവിയുടെ അമ്മ പലപ്പോഴായി തന്നോട് ഇരുവര്‍ക്കും വിവാഹം കഴിച്ചു കൂടെ എന്ന് ചോദിച്ചിട്ടുണ്ടെന്നും എന്നാല്‍ ഒരു കുടുംബത്തില്‍ ഉള്ളവര്‍ക്ക് എങ്ങനെ വിവാഹം കഴിക്കാന്‍ കഴിയും അമ്മേ എന്നാണ് താന്‍ തിരിച്ചു ചോദിക്കാറുള്ളതെന്നും കമലഹാസന് പറയുന്നു.
പലപ്പോഴും സഹസംവിധായകന് എന്ന നിലയില്‍ ശ്രീദേവിയുടെ റിഹേഴ്സല്‍ നടത്താനുള്ള ചുമതല തനിക്കായിരുന്നുവെന്നും പലപ്പോഴും പ്രണയ രംഗങ്ങളിലും മറ്റും ഒരുമിച്ചു കണ്ടതും പരസ്പരം പേര് വിളിക്കുന്നതുമൊക്കെ പലരെയും തെറ്റിധരിപ്പിച്ചിട്ടുണ്ടെന്നും താരം പറയുന്നു.
ബാലചന്ദ്രന് എന്ന മെന്ററിന്റെ കീഴില്‍ ഞങ്ങള്‍ സഹോദരെ പോലെയാണ് കഴിഞ്ഞതെന്നും യാഷ് സ്റ്റുഡിയോയില്‍ വെച്ച് പരസ്പരം കണ്ട്മുട്ടിയപ്പോള്‍ പതിവില്ലാതെ ഞങ്ങള്‍ കെട്ടിപിടിച്ചെന്നും കുറച്ചു നേരം നീണ്ട ആലിംഗനം അന്നായിരുന്നു അവസാനമായി ചെയ്തതെന്നും കമല്‍ ഹാസന് പറയുന്നു.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....