
Malayalam
ആക്ഷന്‍ ഹീറോ ബിജു ഇറങ്ങിയതോടെ പലരുടേയും ആ സംശയം മാറികിട്ടി; തുറന്ന് പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്
ആക്ഷന്‍ ഹീറോ ബിജു ഇറങ്ങിയതോടെ പലരുടേയും ആ സംശയം മാറികിട്ടി; തുറന്ന് പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്

മലയാള സിനിമയിൽ തൻറേതായ സ്ഥാനം നേടിയെടുത്ത നടനാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യകാലത്ത് തന്റെ നായികയായി അഭിനയിക്കാന്‍ മലയാളത്തിലെ ചില മുന്‍നിര നായികമാര്‍ തയ്യാറായിരുന്നില്ലെന്ന് സുരാജ് വെഞ്ഞാറമൂട് . ‘ പല മുൻനിര നായികമാരും ആദ്യകാലങ്ങളിൽ എന്റെ നായിക ആകാൻ തയ്യാറായില്ല. അതെനിക്ക് വല്ലാത്ത വിഷമമുണ്ടാക്കി. കാരണം ഞാൻ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല’ ഒരു അഭിമുഖത്തില്‍ സുരാജ് പറഞ്ഞു.
പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെ സുരാജിനെ തേടി ദേശീയ അവാര്‍ഡ് വന്നപ്പോൾ സുരാജിന് എങ്ങനെ അവാര്‍ഡ് കിട്ടിയെന്ന് കരുതിയിരുന്നവരും അന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അതേക്കുറിച്ച് മുകേഷ് പറഞ്ഞ വാക്കുകള്‍ സുരാജ് ഇന്നും ഓര്‍ക്കുന്നു. ‘ഡേയ് ഈ ദേശീയ അവാർഡിന് വിലയുണ്ട് കേട്ടാ. ഇത് സത്യസന്ധമായ ദേശീയ അവാർഡാണ്. നീ അഭിനയിച്ചതിന് കിട്ടിയത്. നിനക്ക് മലയാളം പോലും ശരിക്കും അറിയില്ല, പിന്നെ ഏത് ഭാഷയിൽ അവരുടെ എടുത്ത് പോയി വില പേശും, അതുകൊണ്ട് കാശ് കൊടുത്ത് വാങ്ങിക്കാൻ പറ്റിലല്ലോ’
എന്നാല്‍ ആക്ഷന്‍ ഹീറോ ബിജു ഇറങ്ങിയതോടെ പലരുടേയും സംശയം മാറി. അതുവരെ ചിരിപ്പിച്ച സുരാജ് മലയാളിയെ കരയിപ്പിച്ചു. ‘അങ്ങനെയിരുന്നപ്പോഴാണ് ആക്ഷൻ ഹീറോ ബിജു വരുന്നത്. അത് കണ്ടതോടെ പ്രേക്ഷകർ പറഞ്ഞു സുരാജിന് ദേശീയ പുരസ്കാരം വെറുതെ കിട്ടിയതല്ലെന്ന്. അത് എനിക്ക് ഏറെ സന്തോഷം നൽകി. പുതിയ ഉത്തരവാദിത്വവും. അതിന് ശേഷം നല്ല കുറേ ക്യാരക്ടർ റോളുകൾ ചെയ്യാനായി’ സുരാജ് വ്യക്തമാക്കി.
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...