ഏതൊരു ദുരന്തമുണ്ടായാലും അതില്‍നിന്ന് അതിവേഗം കരകയറുന്നവരാണു മലയാളികളെന്ന് സംവിധായകന് സത്യന് അന്തിക്കാട്. ഇതിനാല്‍ ഈ കാലവും കടന്നുപോകും, തിയറ്ററുകള്‍ വീണ്ടും സജീവമാകും. ആളുകള്‍ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ഒതുങ്ങുമെന്ന വാദം ശരിയല്ല. എത്ര വീടുകളില്‍ ഹോം തിയറ്ററുകളുണ്ടാകും? സ്റ്റാര്‍ വാല്യു ഉള്ളതും വിജയസാധ്യതയുള്ളതുമായ ചിത്രങ്ങള്‍ മാത്രമാണ് ഒടിടി പ്ലാറ്റ്ഫോമുകള് വാങ്ങുന്നത്. അല്ലാത്ത ചിത്രങ്ങളില്‍ അവര്‍ക്കും താല്പര്യമില്ല. ഒടിടി റിലീസിനു വേണ്ടി മാത്രവും നല്ല ചിത്രങ്ങള്‍ വരട്ടെ. ലാഭവുമുണ്ടാക്കട്ടെ. എന്നാല്‍, അതു മാത്രമാണു ഭാവി എന്ന സ്ഥിതിയില്ല, ഉണ്ടാവുകയുമില്ല.
ഇന്ന് വീട്ടിലിരുന്നു സിനിമ കണ്ട് ആളുകള്‍ മടുത്തിരിക്കുന്നു. തിയറ്ററുകള്‍ തുറക്കുമ്ബോള്‍ മുന്പത്തെക്കാള് കൂടുതല്‍ ജനം മടങ്ങി വന്നേക്കാം. താല്ക്കാലികമായ ഒരു പ്രതിഭാസം മാത്രമാണു കോവിഡ്. നാം വിചാരിച്ചതിനെക്കാള്‍ കുറെക്കൂടി നാള് ഇതു നീണ്ടേക്കാം. എന്നാല്‍, അവസാനിക്കാതിരിക്കില്ല.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...