ചരിത്രമായി ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം; സൂര്യയെ ഇഷാൻ സ്വന്തമാക്കി.
Published on

ചുറ്റും ആരവത്തിൽ സൂര്യയുടെ കഴുത്തിൽ ഇഷാൻ മിന്നു ചാർത്തി. ഇത് ഒരു വിവാഹം എന്നതിലപ്പുറത്തേക്ക് ഒരു ചരിത്രം കൂടി മലയാളികൾക്ക് മുന്നിൽ തുറന്നു. ആറു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരു ഹൃദയങ്ങളും ഒന്നും ചേരാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്.
ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാന് കെ ഷാനും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി.
സംസ്ഥാനത്ത് വിവാഹിതരാകുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ മിഥുനങ്ങളാണ് സുര്യയും ഇഷാനും. ഒരുപക്ഷെ രാജ്യത്തെ ആദ്യത്തേതും.മിഥുനങ്ങളാണ് സുര്യയും ഇഷാനും.
ഒരുപക്ഷെ രാജ്യത്തെ ആദ്യത്തേതും.തിരുവനന്തപുരം മന്നം മെമ്മോറിയല്‍ ഹാളില്‍ ആയിരങ്ങളെ സാക്ഷിയാക്കി സൂര്യയുടെ കഴുത്തില്‍ ഇഷാന് മിന്നുകെട്ടി. നൂറുകണക്കിന് ട്രാന്‍സ്ജെന്‍ഡേഴ്സും വിവാഹത്തിന് സാക്ഷ്യം വഹിച്ചു. നിരവധി പ്രമുഖര്‍ ഇവര്‍ക്ക് ആശംസ അര്‍പ്പിക്കാനായെത്തി.
കേരളത്തില്‍ ആദ്യമായി തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കി വോട്ട് ചെയ്ത ട്രാന്സ്ജെന്ഡറാണ് നര്‍ത്തകിയും മിമിക്രി ആര്‍ടിസ്റ്റും സിനിമാ നടിയുമായ സൂര്യ. സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗമാണ്. ഇഷാന് ജില്ലാ ട്രാന്‍സ്ജെന്‍ഡര്‍ ബോര്‍ഡ് അംഗവുമാണ്.സൂര്യ 2014ലും ഇഷാന് 2015ലുമാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായത്.രണ്ടുപേരും വ്യത്യസ്ഥ മതസ്ഥരായതിനാല്‍ ഒരു മതത്തിന്റെയും ആചാരങ്ങളില്ലാതെയായിരുന്നു വിവാഹം. വിവാഹച്ചടങ്ങുകള്‍ നിയമപരമായി തന്നെ വേണമെന്നത് ഇഷാന്റെ ആഗ്രഹമായിരുന്നു. ഇരുവീട്ടുകാരുടെയും അനുഗ്രാഹിശ്ശുകളോടെയാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്.
നിരവധി പ്രമുഖര്‍ ഇരുവര്‍ക്കും ആശംസ അര്‍പ്പിക്കാനായെത്തി. ട്രാന്സ്ജെന്റേര്സായ സൂര്യയും ഇഷാനും വിവാഹിതരാകുമ്പോള്‍ കേരളം വീണ്ടും ലോകത്തിനു മാതൃകയാകുകയാണ്.സമൂഹം തങ്ങളുടെ വിവാഹം അംഗീകരിക്കുമോ എന്നറിയില്ലെങ്കിലും,തങ്ങൾക്കും ഒരു ജീവിതം ഉണ്ടെന്നു അവർ മനസ്സിലാക്കണെമെന്ന് ഇരുവരും അഭ്യർത്ഥിച്ചു.തങ്ങളുടെ വിവാഹം ഇന്ത്യയിലെ തന്നെ ട്രാൻസ്ജെൻഡർ സമൂഹത്തിന് മാത്യകയാകുമെന്ന പ്രതീക്ഷയിലാണെന്നും ഇരു ഹൃദയങ്ങളും പറഞ്ഞു.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...