Connect with us

വിചാരിച്ചതുപോലെയല്ല;ആരാധകരെ ഞെട്ടിച്ച് സാന്ത്വനം ടീം; അഞ്ജലിയുടെ കിടിലൻ സർപ്രൈസ്; ആ വാർത്ത പുറത്ത്!!!

Malayalam

വിചാരിച്ചതുപോലെയല്ല;ആരാധകരെ ഞെട്ടിച്ച് സാന്ത്വനം ടീം; അഞ്ജലിയുടെ കിടിലൻ സർപ്രൈസ്; ആ വാർത്ത പുറത്ത്!!!

വിചാരിച്ചതുപോലെയല്ല;ആരാധകരെ ഞെട്ടിച്ച് സാന്ത്വനം ടീം; അഞ്ജലിയുടെ കിടിലൻ സർപ്രൈസ്; ആ വാർത്ത പുറത്ത്!!!

പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിലൊന്നാണ് സാന്ത്വനം. തമിഴ് സീരിയലായ പാണ്ഡിയന്‍ സ്റ്റോറിന്റെ മലയാളം റീമേക്ക് ആയിരുന്നു സാന്ത്വനം. മറ്റു സീരിയലുകളിൽ നിന്നും സാന്ത്വനത്തെ വ്യത്യസ്തമാക്കുന്നത് അതിന്റെ മേക്കിങ് തന്നെയായിരുന്നു. സാധാരണ മലയാള ജീവിതം അവതരിപ്പിച്ചുവെന്നതായിരുന്നു സാന്ത്വനത്തെ ജനപ്രീയമാക്കിയത്.

അതുകൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും ഈ പരമ്പരയ്ക്ക് സാധിച്ചിരുന്നു. കണ്ണീര്‍ പരമ്പരയായി മാറാതെ ആക്ഷനും റൊമാന്‍സും കോമഡിയുമൊക്കെയായി ഫീല്‍ഗുഡ് പരമ്പരയായിട്ടാണ് സാന്ത്വനം ഒരുക്കിയിരുന്നത്. എന്നാൽ പ്രേക്ഷകരെ നിരാശരാക്കി കഴിഞ്ഞ ദിവസമായിരുന്നു സാന്ത്വനം സീരിയൽ അവസാനിച്ചത്. സീരിയൽ ക്ലൈമാക്സിനോട് അടുത്തപ്പോഴാണ് ബാലനും ദേവിയും വീട് വിട്ട് പോയത്.

തങ്ങളുടെ വല്യേട്ടനെയും വല്ല്യേട്ടത്തിയേയും അന്വേഷിച്ച് സഹോദരങ്ങൾ പോകുന്നതും പിന്നീട് തമിഴ്നാട്ടിലെ ഒരു ക്ഷേത്ര പരിസരത്ത് വെച്ച് അവരെ കണ്ടുമുട്ടുന്നതുമായിരുന്നു ക്ലൈമാക്സ്. ക്ലൈമാക്സ് നിര്‍ണായകമായേക്കുമെന്നുള്ള സൂചന പ്രമോയിലൂടെ അണിയറപ്രവർത്തകർ നേരത്തെ തന്നെ പ്രേക്ഷകർക്ക് കൊടുത്തിരുന്നു. അതുകൊണ്ട് തന്നെ പ്രിയപ്പെട്ട പരമ്പരയുടെ ക്ലൈമാക്സ് കാണാൻ പ്രേക്ഷകരും ആകാംഷയിലായിരുന്നു. ഇപ്പോഴും സാന്ത്വനത്തിന്റെ ക്ലൈമാക്സ് എപ്പിസോ‍ഡ് സോഷ്യൽമീഡിയയിൽ വൈറലാണ്.

എന്നാൽ പരമ്പര അവസാനിച്ചതോടെ പ്രേക്ഷകലക്ഷങ്ങൾ ഒരേസ്വരത്തിൽ ചോദിക്കുന്ന സംശയമായിരുന്നു സാന്ത്വനം സീരിയൽ രണ്ടാം ഭാഗം വരുമോ എന്നത്. കൂടാതെ ക്ലൈമാക്സിൽ സംവിധായകൻ നൽകി എന്നതും പറയുന്നുണ്ട്. ഇതുകൂടി കണ്ടതോടെയാണ് ആരാധകരുടെ സംശയം ഇരട്ടിച്ചത്. ഇപ്പോഴിതാ സീരിയൽ അണിയറപ്രവർത്തകർ പുതിയതായി പുറത്തുവിട്ട വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

സാന്ത്വനം സീരിയൽ രണ്ടാം ഭാഗം ഉടൻ തന്നെ ഉണ്ടാകും എന്ന വിവരമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. കൂടാതെ സീരിയയിലിലെ ദേവി എന്ന കഥാപാത്രം ചെയ്ത ചിപ്പിയുടെ വാക്കുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. നിങ്ങൾ പ്രേക്ഷകർ നൽകിയ സ്നേഹവും പ്രോത്സാഹനവും കൊണ്ട് സാന്ത്വനം ഇന്ന് വിജയകരമായി പൂർത്തിയായിരിക്കുകയാണ്. നല്ല നല്ല കഥാസന്ദർഭങ്ങളുമായി ഇനിയും ഞങ്ങൾ നിങ്ങളുടെ മുന്നിൽ എത്തുന്നതായിരിക്കും. നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പ്രോത്സാഹനവും എന്നും ഞങ്ങളോടൊപ്പം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു എന്നാണ് ചിപ്പി പറഞ്ഞത്.

അതേസമയം സാന്ത്വനം സീരിയൽ രണ്ടാം ഭാഗത്തിൽ അഞ്ജലി എന്ന കഥാപാത്രം ആരാകും ചെയ്യുക എന്ന സംശയമാണ് ആരാധകർക്ക്. കാരണം കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയ താരങ്ങളായ ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും വിവാഹിതരായത്. തൃശ്ശൂര്‍ വടക്കുംനാഥന് മുന്നില്‍വെച്ചാണ് ഇരുവരും ഒന്നായത്. ഗോപിക വിവാഹം കഴിഞ്ഞ് പോയതിന് പിന്നാലെ ഇനി സീരിയലിൽ അഭിനയിക്കില്ല എന്ന വാർത്തയാണ് പുറത്തുവന്നത്.

എന്നാൽ ജിപി പറഞ്ഞത് താനൊരിക്കലും ഗോപികയുടെ കരിയറിനെ കുറിച്ചുള്ള കാര്യങ്ങളിൽ ഇടപെടില്ലെന്നും, അതെല്ലാം ഗോപികയുടെ ഇഷ്ടമാണെന്നും പറയുകയുണ്ടായി. എന്നാലിപ്പോൾ ഗോപിക ഫാൻസ്‌ ഗ്രൂപ്പിൽ നിന്നും പുറത്തു വരുന്ന വാർത്ത ഗോപിക തന്നെ അഞ്ജലി എന്ന വേഷത്തിൽ എത്തുമെന്നും, രണ്ടാം ഭാഗം കുറച്ച് ഇടവേള കഴിഞ്ഞാണ് തുടങ്ങുന്നത് എന്നതിനാൽ ഗോപികയ്ക്ക് ഫാമിലിയായി സെറ്റ് ആകാൻ സമയം കിട്ടുമെന്നും, ഗോപിക തന്നെ തിരിച്ച് വരുമെന്നും, ഗോപിക അല്ലാതെ മറ്റൊരു താരം വന്നാൽ സീരിയലിന്റെ റേറ്റിംഗ് ഇടിയും എന്നതുകൊണ്ട് തന്നെ താരം തന്നെ തിരിച്ച് വരും എന്ന സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്.

More in Malayalam

Trending

Recent

To Top