
Malayalam
സൈബർ ആക്രമണം നടത്തിയവർക്ക് തെറ്റി, ഈ ആക്രമണങ്ങൾ പൃഥ്വിയെ ബാധിക്കില്ല ആഷിഖ് അബു
സൈബർ ആക്രമണം നടത്തിയവർക്ക് തെറ്റി, ഈ ആക്രമണങ്ങൾ പൃഥ്വിയെ ബാധിക്കില്ല ആഷിഖ് അബു

സിനിമാപ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുന്ന പ്രഖ്യാപനമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. മലബാര്‍ കലാപത്തിന്റെ വീരനായകനായ വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ കഥ പറയുന്ന ചിത്രവുമായി തങ്ങളെത്തുന്നുണ്ടെന്നായിരുന്നു പൃഥ്വിരാജും ആഷിഖ് അബുവും പ്രഖ്യാപിച്ചത്.ഇതിനു ശേഷം കടുത്ത സൈബർ ആക്രമണമാണ് പൃഥ്വിരാജ് നേരിടുന്നത്. സിനിമയെപ്പറ്റിയുള്ള അനൗൺസ്മൻ്റ് പങ്കുവച്ച പൃഥ്വിരാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ആക്രമണം നടക്കുന്നത്.പൃഥ്വിരാജ് ഇതുവരെ പ്രതികരിച്ചിട്ടില്ല, എന്നാൽ സംവിധായകൻ ആഷിഖ് അബു ആദ്യമായി ഈ സംഭവങ്ങളോട് പ്രതികരിക്കുകയാണ്. മനോരമ ന്യൂസിനോടായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം.
ആളുകൾ ഇതെല്ലാം കാണുന്നുണ്ട്. സൈബർ ആക്രമണം നടത്താൻ പ്രത്യേകിച്ച് ഒര ശക്തിയുടെയൊന്നും ആവശ്യമില്ല. കുറച്ച് ആളുകൾ വിചാരിച്ചാൽ നടക്കും. ഇത് പൃഥ്വിരാജിനെ ബാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹം ഇതിന്റെ ഒരുപാട് മോശം വശങ്ങൾ കണ്ട്, അതിൽ നിന്ന് ശക്തിയാർജിച്ച് സ്വയം വളർന്നു വന്നിട്ടുള്ള ഒരാളാണ്. ഞങ്ങളെ ആരേയും സൈബർ ആക്രമണങ്ങൾ ബാധിക്കുന്നേയില്ല. ഞങ്ങളുടെ ജോലി സിനിമ ചെയ്യുക എന്നതാണ്, അത് ഞങ്ങൾ തുടർന്നുകൊണ്ടേയിരിക്കും,” ആഷിഖ് അബു പറഞ്ഞു
അതെ സമയം തന്നെ താരത്തിനും കുടുംബത്തിനുമെതിര വളരെ മോശം പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....