Connect with us

പൃഥ്വിരാജിനെ സൈബർ ബുള്ളി ചെയ്യുന്നവരോട് ഒരു വാക്ക്..അതൊന്നും അയാളുടെ തൊലിപ്പുറത്ത് പോലും കൊണ്ടെന്ന് വരില്ല!

Malayalam

പൃഥ്വിരാജിനെ സൈബർ ബുള്ളി ചെയ്യുന്നവരോട് ഒരു വാക്ക്..അതൊന്നും അയാളുടെ തൊലിപ്പുറത്ത് പോലും കൊണ്ടെന്ന് വരില്ല!

പൃഥ്വിരാജിനെ സൈബർ ബുള്ളി ചെയ്യുന്നവരോട് ഒരു വാക്ക്..അതൊന്നും അയാളുടെ തൊലിപ്പുറത്ത് പോലും കൊണ്ടെന്ന് വരില്ല!

ചരിത്രപുരുഷനായ വാരിയംകുന്നനെ കുറിച്ചുള്ള ചര്‍ച്ചകളും വാര്‍ത്തകളും വന്നു കൊണ്ടിരിക്കുകയാണ്.
പൃഥ്വിരാജ് നായകനായി എത്തുന്ന വാരിയംകുന്നന്‍ എന്ന ആഷിഖ് ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസോട് കൂടി സൈബറിടങ്ങളില്‍ നടന്‍ പൃഥ്വിരാജിനെതിരെ വിദ്വേഷ ആക്രമണം നടക്കുകയാണ്.
പൃഥ്വിരാജിന്റെ അമ്മയായ മല്ലിക സുകുമാരനെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകളും ചിലര്‍ പറഞ്ഞിരുന്നു. അതൊന്നും താരത്തിന്റെ തൊലിപ്പുറത്ത് പോലും കൊണ്ടെന്ന് വരില്ലെന്ന് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. നെല്‍സണ്‍ ജോസഫിന്റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

പൃഥ്വിരാജ് തെറ്റ് ചെയ്തു. അക്ഷന്തവ്യമായ തെറ്റ്. എന്താണ് പൃഥ്വിരാജ് ചെയ്ത തെറ്റ്? 2021ൽ മാത്രം ഷൂട്ട് തുടങ്ങാൻ പോവുന്ന ഒരു ചിത്രത്തെക്കുറിച്ച് പ്രേക്ഷകരെയും ആരാധകരെയും അറിയിച്ചു. അതിൽക്കൂടുതലൊന്നും ചെയ്തിട്ടില്ല. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാക്കുന്നു എന്നതാണ് പോസ്റ്റിൻ്റെ രത്നച്ചുരുക്കം.

അതിന് എന്താണ് മറുപടി കിട്ടിയത്? നല്ല ഒന്നാന്തരം സൈബർ ബുള്ളിയിങ്ങ്. പൃഥ്വിരാജിനു നേർക്ക് മാത്രമല്ല അയാളുടെ അമ്മയെ വരെ അധിക്ഷേപിച്ചുകൊണ്ടാണ് പതിനായിരങ്ങൾ ഫോളോവേഴ്സുള്ള വലിയ പ്രൊഫൈലുകൾ അടക്കം ആക്രമിക്കുന്നത്. ചരിത്രത്തെ വളയ്ക്കുന്നോ ഒടിക്കുന്നോ എന്നൊക്കെ അറിയാൻ സിനിമ ഇറങ്ങിയിട്ടില്ല. ട്രെയിലർ പോലും വന്നിട്ടില്ല. ഷൂട്ട് തുടങ്ങിയിട്ടില്ല…ഒരു വർഷത്തിനപ്പുറം ഷൂട്ട് തുടങ്ങുമെന്ന് അറിയിച്ചിട്ടേയുള്ളെന്നോർക്കണം.

ഒരു സിനിമ നടൻ്റെയോ എഴുത്തുകാരുടെയോ സംവിധായകൻ്റെയോ മാത്രം സിനിമയല്ല. അവരടക്കം നൂറുകണക്കിനാളുകളുടെ സംഭാവനകൾ ചേരുമ്പൊഴാണ് ഒരു സിനിമ പൂർണമാവുന്നത്. ആഷിക് അബുവും ഷൈജു ഖാലിദും മുഹ്സിൻ പരാരിയും വസ്ത്രാലങ്കാരം ചെയ്യുന്ന സമീറയും തൊട്ട് ചെറുതും വലുതുമായ നൂറുകണക്കിനാളുകളുടെ ഇൻപുട്ട് ചേരുമ്പൊ.
രണ്ടാമത്തെ കാര്യം. അയാളുടെ അമ്മയെ വരെ അധിക്ഷേപിക്കുന്ന രീതിയിലെ പ്രതികരണങ്ങൾ… ശുദ്ധ തോന്ന്യവാസമാണ്..തരം താണ വ്യക്തിഹത്യയാണ്. അത് ചെയ്തവരെ ഇവിടെ പരാമർശിച്ച് അവർക്ക് ആ രീതിയിൽപ്പോലും ഒരു വിസിബിലിറ്റി കൊടുക്കാൻ ആഗ്രഹിക്കുന്നില്ല..അത് അർഹിക്കുന്നില്ല..നിയമപരമായി നീങ്ങിയാൽ പൃഥ്വിക്ക് പൂർണ പിന്തുണ.
പിന്നെ , പൃഥ്വിരാജിനെ സൈബർ ബുള്ളി ചെയ്യുന്നവരോട് ഒരു വാക്ക്. അതൊന്നും അയാളുടെ തൊലിപ്പുറത്ത് പോലും കൊണ്ടെന്ന് വരില്ല. ഇതിനെക്കാൾ ഭീകരമായ ആക്രമണം നേരിട്ട് അതിനെ മാറ്റിയെഴുതിയാണ് അയാളിന്ന് നിൽക്കുന്നിടത്ത് നിൽക്കുന്നത്. ഇനിയിപ്പൊ രണ്ടായിരത്തി ഇരുപത്തിയൊന്ന് കാത്തിരിക്കാൻ ഒരു കാരണവുമായി.

about prithviraj

More in Malayalam

Trending

Recent

To Top