തന്നെ ഡാൻസ് പഠിപ്പിക്കാമോ ? : മോഹൻലാലിനോടും ദുൽഖറിനോടുമാണ് മമ്മുട്ടിയുടെ ചോദ്യം !
Published on

സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നില്കുന്നത് അമ്മയുടെ സ്റ്റേജ് ഷോയിൽ ഉണ്ടായ രസകരമായ സംഭവങ്ങളാണ്. മലയാളത്തിൽ താര മാമാങ്കം തന്നെ ആയിരുന്നു. ‘അമ്മ മഴവിൽ ഷോ’ യിൽ സൂപ്പർ താരങ്ങളുടെ കിടിലം പെർഫോമൻസ് ഉണ്ടായിരുന്നു.
മലയാളത്തിലെ സൂപ്പർതാരങ്ങളെല്ലാം അണിനിരന്ന അമ്മ മഴവിൽ ഷോ ഇന്നലെ വൈകിട്ട് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരുന്നു അരങ്ങേറിയത്.
അമ്മ മെഗാഷോയിൽ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ളവർ ഗംഭീര നൃത്തച്ചുവടുകളും സ്കിറ്റുകളുമായി കളം നിറഞ്ഞു. ഇവരുടെയെല്ലാം നൃത്ത രംഗങ്ങൾ ഇന്നലെ പുറത്തു വന്നതോടുകൂടി ആരാധകരും മിനിസ്ക്രീനിൽ കാണാനുള്ള ആവേശത്തിൽ ആണ്.
സ്കിറ്റിൽ 2 ഭൂതങ്ങളാണ് പ്രധാന താരങ്ങൾ. മലയാളികളുടെ പ്രിയ താരങ്ങളായ മോഹൻലാലും ദുൽഖർ സൽമാനുമാണ് ഈ വേഷങ്ങളിൽ എത്തിയത്.ദുൽക്കർ സൽമാനും മോഹൻലാലും ചേർന്ന് മമ്മൂട്ടിയെ കാണാൻ പോകുന്ന രംഗം അത്യന്തം രസകരമാണ്.
മലയാളത്തിലെ മൂന്ന് സൂപ്പർ താരങ്ങൾ ഒന്നിച്ച് വേദിയിലെത്തിയ രംഗമായിരുന്നു അത്. മൂവരും ഒന്നിച്ച് എത്തിയതോടെ ജനം ഇളകി മറിഞ്ഞു. ഭൂതങ്ങളെ കണ്ട മമ്മൂട്ടി അവരോട് പറക്കും കമ്പളം ആവശ്യപ്പെടുന്നു എന്നാൽ അത് തങ്ങൾക്ക് ആവശ്യമുള്ളതാണെന്നും മറ്റെന്തിങ്കിലും ആവശ്യപ്പെടാനും പറയുന്നു.
എന്നാൽ തന്നെ നൃത്തം പഠിപ്പിക്കാമോ എന്നായി മമ്മൂട്ടി. ഉടൻ തന്നെ മമ്മൂട്ടിയോട് അടിയറവ് പറഞ്ഞ ഭൂതങ്ങൾ കമ്പളം ഏത് നിറത്തിൽ വേണമെന്ന് ചോദിക്കുന്നു. മൂവരുടെയും അസാമാന്യമായ പ്രകടനം വലിയ കയ്യടി തീർത്തു. തമിഴ് സൂപ്പർ താരം സൂര്യ ഉൾപ്പടെ ഉള്ളവർ ഇന്നലെ പരുപാടി കാണുവാനായി എത്തിയിരുന്നു.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...