Connect with us

ദുൽഖർ നായകൻ , സംവിധാനം പ്രണവ് മോഹൻലാൽ !!

Malayalam Breaking News

ദുൽഖർ നായകൻ , സംവിധാനം പ്രണവ് മോഹൻലാൽ !!

ദുൽഖർ നായകൻ , സംവിധാനം പ്രണവ് മോഹൻലാൽ !!

മലയാളികളുടെ ഇഷ്ടതാരങ്ങളായ ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും ഒന്നിക്കുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരണം. ദുൽഖർ സൽമാനെ നായകനാക്കി പ്രണവ് സംവിധായകനായി ചിത്രമൊരുക്കുന്നു എന്ന അഭ്യൂഹമാണ് പ്രചരിക്കുന്നത്.

ഇരുവരുടെയും ആരാധകർക്കിടയിലും ചർച്ചയായിരിക്കുകയാണ് ഈ വാർത്ത. താര രാജാക്കന്മാരായ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും മക്കളായ പ്രണവും ദുൽഖറും ഏറെ അടുത്ത കൂട്ടുകാരാണെന്നുള്ളതും പ്രണവ് ജിത്തു ജോസഫിന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തിട്ടുണ്ട് എന്നതുകൊണ്ടും ഈ വാർത്തയ്ക്ക് കൊഴുപ്പേകുകയാണ്.

എന്നാൽ ഇങ്ങനെ ഒരു പ്രൊജക്റ്റ് ഉടനൊന്നും സംഭവിക്കുവാൻ ഇടയില്ലാ എന്നാണ് കിട്ടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.ദുൽഖർ ഇപ്പോൾ അന്യഭാഷകളിലും തിരക്കേറിയ നടനാണ് കൂടാതെ രണ്ട് വർഷത്തോളം താരത്തിന് ഡേറ്റുമില്ലെന്നാണ് അറിയുന്നത്.

പ്രണവ് നായകനായെത്തുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടൻ ആരംഭിക്കുവാൻ പോവുകയുമാണ്. അരുൺ ഗോപിയാണ് പ്രണവിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുന്നത്.

അരുൺ ഗോപി പ്രണവ് ചിത്രത്തിന്റെ ചിത്രീകരണം ജൂൺ അവസാന വാരം ആരംഭിക്കുമെന്നാണ് അറിയുന്നത്.കൂടാതെ ആദ്യ ചിത്രമായ ആദിയുടെ വിജയാഘോഷം കൊച്ചിയിൽ നാളെ നടക്കാനിരിക്കുകയാണ്. അവിടെ വച്ച് ദുൽഖർ പ്രണവ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടാകുമോ എന്ന ഉറ്റുനോട്ടത്തിലാണ് ഇരുവരുടെയും ആരാധകർ.

More in Malayalam Breaking News

Trending

Recent

To Top