വീണ്ടും സ്പോര്‍ട്സ് മൂവിയുമായി എബ്രിഡ് ഷൈന്‍. ആരാകും നായകൻ ?
Published on

രണ്ടാമത്തെ സ്പോര്‍ട്സ് മൂവിയുമായി സംവിധായകന് എബ്രിഡ് ഷൈന്‍. ആദ്യ ചിത്രമായിരുന്ന സ്പോര്‍ട്സ് മൂവി 1983 വന്‍ വിജയമായിരുന്നു. ഇതിനുശേഷം ആക്ഷന്‍ ഹീറോ ബിജു, പൂമരം എന്നീ സിനിമകളും പ്രേക്ഷക പ്രശംസ നേടി.
തന്റെ കരിയറിലെ നാലാമത്തെ ചിത്രത്തിനാണ് അദ്ദേഹം തയ്യാറെടുക്കുന്നത്. പൂമരത്തിലെ നായിക നിത പിള്ള തന്നെയായിരിക്കും ഈ ചിത്രത്തിലും നായിക.
എന്നാല്‍ നായകന് ആരാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. 18 നും 40 ഇടയില്‍ പ്രായമുള്ള ആളുകളെ തേടിയാണ് കാസ്റ്റിംഗ് കോള്‍ വന്നിരിക്കുന്നത്.
എന്നാല്‍ ചിത്രത്തെ പറ്റി ഔദ്യോഗികമായ അറിയിപ്പുകള് ഉണ്ടായിരുന്നില്ല. എന്നാല്‍ ചിത്രത്തിന്റെ കാസ്റ്റിംഗ് കോളുമായി എബ്രിഡ് ഷൈന്‍ തന്നെ ഇപ്പോള്‍ നേരിട്ട് എത്തിയിരിക്കുകയാണ്.
ചിത്രത്തിലേക്ക് ആവശ്യമുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ള നടി നടന്മാര്ക്കായാണ് കാസ്റ്റിംഗ് കോള്‍ ഒരുക്കിയിരിക്കുന്നത്. അപേക്ഷിക്കുന്നവര്‍ മെയ് ഇരുപതിന് മുന്‍പായി തങ്ങളുടെ ഫോട്ടോഗ്രാഫ്സുമായി അപേക്ഷിക്കണം. സിനിമ ആഗ്രഹിച്ചു നടക്കുന്ന പ്രതിഭകള്‍ക്ക് തീര്‍ച്ചയായും ഒരു സന്തോഷവാര്‍ത്ത തന്നെയാണ് ഈ കാസ്റ്റിംഗ് കോള്‍.
പുതുമുഖങ്ങളെത്തേടി എബ്രിഡ് ഷൈന്‍; പുതിയ ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ പുറത്തുവിട്ടു.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...