പതിനാല് ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞു; സന്തോഷം പങ്കുവച്ച് മംമ്ത

മലയാള സിനിമയിലെ മാറ്റി നിര്‍ത്താന്‍ ആവാത്ത മുന്‍നിര നായികമാരില്‍ ഒരാളാണ് നടി മംമ്ത മോഹന്‍ദാസ്. ഇപ്പോഴിതാ പതിനാല് ദിവസത്തെ ക്വാറന്റൈന് കാലം അവസാനിച്ച് ഔദ്യോഗികമായി ലോസ് ആഞ്ചല്‍സില്‍ എത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ സന്തോഷം പങ്കുവെച്ചത്.
‘എന്റെ 14 ദിവസത്തെ ക്വാറന്റൈന് ഇന്ന് അവസാനിക്കും. ഔദ്യോഗികമായി ഞാന്‍ ലോസ് ആഞ്ചല്‍സില്‍ എത്തിയെന്നാണ് അതിന്റെ അര്‍ത്ഥം. യാത്രയെ സംബന്ധിച്ച് ഏറെ പറയാനുണ്ട്. അത് പിന്നീട്. ഇപ്പോള്‍ തല്‍ക്കാലത്തേക്ക് സൂര്യപ്രഭയില്‍ കുളിച്ചു നില്ക്കുന്ന പ്രശാന്തമായ കാലാവസ്ഥയോടു കൂടിയ സൗത്ത് കാലിഫോര്‍ണിയയില്‍ തിരികെ എത്താനായതിന്റെ സന്തോഷം പങ്കുവയ്ക്കട്ടെ’. മംമ്ത കുറിച്ചു.
ലോസ് ആഞ്ചലസിലേക്കുള്ള തന്റെ യാത്ര സാധ്യമാക്കി തന്നവരോടുള്ള നന്ദിയും താരം പങ്കുവയ്ക്കുന്നുണ്ട്. ചികിത്സയുടെ ഭാഗമായി ലോസ് ആഞ്ചല്‍സിലാണ് മംമ്ത ഏറെ നാളായി താമസിക്കുന്നത്. സിനിമ ചിത്രീകരണങ്ങള്‍ക്കായാണ് താരം ഇന്ത്യയിലേക്ക് എത്താറുള്ളത്.
ടൊവിനോയും മംമ്തയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ത്രില്ലര്‍ ചിത്രം ഫോറന്‍സിക്കിന്റെ ഭാഗമായാണ് താരം ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ അധികം വൈകാതെ കോവിഡ് വ്യാപനവും ലോക്ക്ഡൗണും വന്നതോടെ തിരിച്ചു പോക്ക് പ്രതിസന്ധിയിലാവുകയായിരുന്നു.
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...