
Tamil
തെന്നിന്ത്യന്‍ താരം ഹന്‍സിക വിവാഹതയാകുന്നു; പ്രതികരണവുമായി താരം
തെന്നിന്ത്യന്‍ താരം ഹന്‍സിക വിവാഹതയാകുന്നു; പ്രതികരണവുമായി താരം

തെന്നിന്ത്യന്‍ താരം ഹന്‍സികയുടെ വിവാഹവാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ‘രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നടി ഹന്‍സിക മോത് വാനി വിവാഹിതയാകും. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹം’. ഇതായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ പ്രചരണം. എന്നാല്‍ തന്റെ വിവാഹവാര്‍ത്തയെ സംബന്ധിച്ച് പ്രതികരണവുമായി ഒടുവില്‍ നടി തന്നെ പ്രതികരണവുമായി രംഗത്തെത്തി.
ഒരു ഓണ്‍ലൈന്‍ മാധ്യമം നല്കിയ വാര്‍ത്തയ്ക്ക് താഴെ ഹന്‍സിക കുറിച്ചു. ‘ദൈവമേ, അയാള്‍ ആരാണ്. ‘ഹന്‍സികയുടെ മറുപടിക്ക് താഴെ ഒരാള്‍ ഇങ്ങനെ എഴുതി, ‘നിങ്ങള്‍ എന്തുകൊണ്ട് ഈ കാര്യം എന്നോട് നേരത്തേ പറഞ്ഞില്ല’ എന്ന്. അതിന് ഹന്‍സിക നല്കിയ മറുപടി ഇങ്ങനെ. ‘ഞാന്‍ പോലും ഇപ്പോഴാണ് വിവരം അറിയുന്നത്.’ എന്തായാലും ഹന്‍സികയുടെ മറുപടി വൈറലായതോടെ രസകരമായ കമന്റുകളുമായി ആരാധകര്‍ രംഗത്തെത്തി.
ദൂരദര്‍ശനിലെ ഷക്ക ലക്ക ബൂംബൂം എന്ന ടെലിവിഷന്‍ പരമ്ബരയിലൂടെയാണ് ഹന്‍സിക അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഹൃത്വിക് റോഷന് നായകനായെത്തിയ കോയി മില്‍ഗയ എന്ന ചിത്രത്തിലും ഹന്‍സിക ബാലതാരമായെത്തി. തെലുങ്ക് ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലെ അല്ലു അര്‍ജുന്റെ നായികയായി വേഷമിട്ടു. മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത വില്ലന്‍ എന്ന മലയാള ചിത്രത്തിലും താരം വേഷമിട്ടു.
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല്‍ അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിശാൽ. ഇപ്പോഴിതാ നടന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. 2016-ൽ ‘മരുതു’ എന്ന ചിത്രത്തിൻറെ നിർമാണത്തിനായി...
നിരവധി ആരാധകരുള്ള ഗാനരചയിതാവ് ആണ് വൈരമുത്തു. ഇപ്പോഴിതാ താൻ എഴുതിയ പാട്ടിലെ വരികൾ അനുമതിയില്ലാതെ സിനിമാപ്പേരുകളാക്കുന്നതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. സോഷ്യൽ...